
ഭാര്യയും ഭര്‍ത്താവും ചേര്‍ന്നാണോ ഭവന വായ്പ?, ഏഴ് ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം
സ്വന്തമായി വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്

സ്വന്തമായി വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ സ്ഥലം വാങ്ങാനും വീട് വെയ്ക്കാനും വരുന്ന ഭീമമായ ചെലവ് പരിഗണിച്ച് ഒരു വീട് സ്വന്തമാക്കാന്‍ ഭൂരിഭാഗം പേരും വായ്പ എടുക്കുന്നതാണ് രീതി. ഇത്തരം ഘട്ടങ്ങളില്‍ ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് ഒരു സംയുക്ത ഭവന വായ്പ എടുക്കുന്നത് വഴി സാമ്പത്തിക ഭാരം പകുതിയായി കുറയ്ക്കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.
ഇത്തരം സംയുക്ത ഭവന വായ്പകള്‍ ബാങ്ക് പലിശകളും കുറയ്ക്കാന്‍ സഹായിക്കും. കൃത്യമായ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് ജോയിന്റ് ഹോം ലോണ്‍ എടുത്താല്‍ രണ്ടുപേര്‍ക്കും വെവ്വേറെ നികുതി ഇളവുകള്‍ ക്ലെയിം ചെയ്യാന്‍ സാധിക്കും. കുടുംബത്തിന്റെ സമ്പാദ്യം വര്‍ദ്ധിപ്പിക്കാനും ഇതുവഴി സാധിക്കും.
ഭവന വായ്പയുടെ നേട്ടങ്ങള്‍ ആസ്വദിക്കണമെങ്കില്‍ പഴയ ടാക്സ് റെജീം (Old Tax Regime) പിന്തുടരുന്നവര് ആയിരിക്കണം. ഇവര്‍ക്ക് മാത്രമാണ് നികുതി ആനുകൂല്യം ലഭിക്കുകയുള്ളൂ.
സെക്ഷന്‍ 80സി: വായ്പാ മുതല്‍ തിരിച്ചടവില്‍ ഭാര്യക്കും ഭര്‍ത്താവിനും പ്രതിവര്‍ഷം 1.5 ലക്ഷം വീതം ആകെ 3 ലക്ഷം വരെ ഇളവ് ലഭിക്കും.
സെക്ഷന്‍ 24(ബി): സ്വന്തമായി താമസിക്കുന്ന വീടാണെങ്കില്‍, വായ്പയുടെ പലിശയിന്മേല് ഇരുവരുടെയും പേരില്‍ 2 ലക്ഷം രൂപ വീതം ആകെ നാലു ലക്ഷം രൂപ വരെ ഇളവ് ക്ലെയിം ചെയ്യാം.
വായ്പ രണ്ടു പേരുടെയും പേരില്‍ എടുത്തുവെന്നതു കൊണ്ട് മാത്രം ഈ ഇളവുകള്‍ ലഭിക്കില്ല. ഇരുവരും സഹവകാശിയും (Co-owner), സഹ-അപേക്ഷകനും (Co-applicant) ആകണം. വീടിന്റെ ആധാരത്തിലും ഇരുവരുടെയും പേര് ഉണ്ടായിരിക്കണം. കൂടാതെ ടാക്സ് ഇളവ് ലഭിക്കണമെങ്കില്‍ ഇരുവര്‍ക്കും നികുതി ബാധ്യതയുള്ള വരുമാനം ഉണ്ടായിരിക്കണം.
ഈ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഇരുവരും ബാങ്ക് അക്കൗണ്ട് വഴി തിരിച്ചടവില്‍ പങ്കാളികളാകണം. ഉദാഹരണത്തിന് 50:50 അല്ലെങ്കില്‍ 60:40 അനുപാതത്തില്‍ അടവ് നടത്തണം. സ്വന്തം അക്കൗണ്ടില്‍ നിന്നാണ് തിരിച്ചടവ് നടക്കുന്നത് എന്ന് ഉറപ്പാക്കണം. ഒരു വര്‍ഷം ബാങ്കില്‍ തിരിച്ചടച്ച ആകെ തുകയേക്കാള്‍ കൂടുതല്‍ ക്ലെയിം ചെയ്യാന്‍ കഴിയില്ല. ഉദാഹരണത്തിന് ഒരു വര്‍ഷത്തെ ആകെ പലിശ 3 ലക്ഷം ആണെങ്കില്‍ ഇരുവരും ചേര്‍ന്ന് ആ 3 ലക്ഷം രൂപ മാത്രമേ അനുപാതമനുസരിച്ച് വിഭജിച്ച് ക്ലെയിം ചെയ്യാന്‍ കഴിയൂ.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Is the joint home loan between husband and wife? You can get tax relief of up to Rs 7 lakh
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




