
News Now
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

പണം ലാഭിക്കാം, സാധനങ്ങളുടെ ആയുസ്സ് കൂട്ടാം; അറിയാം ഈ റിപ്പയർ വിദ്യകൾ
മലയാളി ദമ്പതികള് ഗുരുഗ്രാമിലെ ഫ്ലാറ്റില് മരിച്ച നിലയില്; ഭാര്യയെ കൊന്ന് ഭര്ത്താവ് ജീവനൊടുക്കിയതെന്ന് പൊലീസ്

ന്യൂഡല്ഹി: റിസര്വ് ബാങ്ക് നടപടി നേരിട്ട ഓണ്ലൈന് പണമിടപാട് പ്ലാറ്റ്ഫോമായ പേടിഎമ്മിനെ ഏറ്റെടുക്കുമെന്ന വാര്ത്തകള് നിഷേധിച്ച് റിലയന്സ്. പേടിഎമ്മിനെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വണ് 97 കമ്മ്യൂണിക്കേഷന്സുമായി ചര്ച്ച നടത്തി എന്ന റിപ്പോര്ട്ടുകളാണ് റിലയന്സ് ഇന്ഡസ്ട്രീസിന്റെ കീഴിലുള്ള ജിയോ ഫിനാന്ഷ്യല് സര്വീസസ് തള്ളിയത്.
വാര്ത്ത ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഒരു ചര്ച്ചയിലും പങ്കെടുത്തിട്ടില്ലെന്നും റെഗുലേറ്ററി ഫയലിങ്ങില് ജിയോ ഫിനാന്ഷ്യല് സര്വീസസ് വിശദീകരിച്ചു.
പേടിഎമ്മിനെ ഏറ്റെടുക്കാന് വണ് 97മായി ജിയോ ഫിനാന്ഷ്യല് സര്വീസസ് ചര്ച്ച നടത്തി വരുന്നതായുള്ള റിപ്പോര്ട്ടുകളെ തുടര്ന്ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ജിയോ ഫിനാന്ഷ്യല് സര്വീസസിനോട് വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോര്ട്ടുകള് തള്ളി ജിയോ ഫിനാന്ഷ്യല് സര്വീസസ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് വിശദീകരണം നല്കിയത്.
പേടിഎമ്മിനെ ഏറ്റെടുക്കാന് പോകുന്നു എന്ന വാര്ത്തകളെ തുടര്ന്ന് ജിയോ ഫിനാന്ഷ്യല് സര്വീസസിന്റെ ഓഹരികള് മുന്നേറിയിരുന്നു. ബിഎസ്ഇയില് 14 ശതമാനം ഉയര്ന്ന് 289 രൂപയിലാണ് കഴിഞ്ഞദിവസം വ്യാപാരം അവസാനിച്ചത്. ഏറ്റെടുക്കല് റിപ്പോര്ട്ടുകളെ തുടര്ന്ന പേടിഎമ്മില് നിന്നും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് റിപ്പോര്ട്ട് തേടിയതായാണ് വിവരം.
WHAT TO READ NEXT

മൂന്ന് ദിവസത്തിനിടെ 440 രൂപ കുറഞ്ഞു; സ്വര്ണവില 46,000ലേക്ക്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



