
ഡിമാന്‍ഡ് ഇല്ല; ഇഗ്നിസ് നിര്‍ത്തി മാരുതി സുസുക്കി, റിപ്പോര്‍ട്ട്
പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി അവരുടെ മോഡലായ ഇഗ്നിസ് നിര്‍ത്തിയതായി റിപ്പോര്‍ട്ട്.

ന്യൂഡല്‍ഹി: പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി അവരുടെ മോഡലായ ഇഗ്നിസ് നിര്‍ത്തിയതായി റിപ്പോര്‍ട്ട്. ദീര്‍ഘനാളായുള്ള കുറഞ്ഞ വില്പനയും ഡിമാന്‍ഡിലെ ഇടിവുമാണ് ഇതിന് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇഗ്നിസിന്റെ ഉല്‍പ്പാദനം ഒരു മാസത്തിലേറെയായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കൂടാതെ ബുക്കിങ്ങും അവസാനിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ക്ക് വിപരീതമായി, മാരുതിയുടെ വെബ്സൈറ്റില്‍ ഇപ്പോഴും ബുക്കിങ് ലഭ്യമാണ്. ഈ റിപ്പോര്‍ട്ടുകളോട് കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
2017ല്‍ പുറത്തിറങ്ങിയ ഈ പ്രീമിയം അര്‍ബന്‍ കോംപാക്റ്റ് ഹാച്ച്ബാക്കിന് 4.59 ലക്ഷം രൂപ മുതല്‍ 7.80 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം, ഡല്‍ഹി) വില. യുവാക്കളെയും നഗരവാസികളായ ഉപഭോക്താക്കളെയും ലക്ഷ്യമിട്ടാണ് ഇഗ്നിസ് എത്തിയത്. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം ഓട്ടോമാറ്റിക് ഗിയര്‍ ഷിഫ്റ്റ് സാങ്കേതികവിദ്യയും ഇതിനുണ്ട്. നേരത്തെ ഇതിന് ഡീസല്‍ പതിപ്പും ലഭ്യമായിരുന്നു.
ജിഎസ്ടി പരിഷ്കരണത്തെത്തുടര്‍ന്ന് വിലയില്‍ 71,000 രൂപ വരെ കുറവ് വരുത്തിയിട്ടുണ്ട്. വില്പനയില് മുന്നേറാന്‍ ഈ മോഡലിന് സാധിച്ചില്ല. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 3,780 യൂണിറ്റുകള്‍ വിറ്റഴിച്ച സ്ഥാനത്ത് ഈ വര്‍ഷം ഫെബ്രുവരിയില്‍ വില്പന 1,902 യൂണിറ്റുകളായി കുറഞ്ഞു (ഏകദേശം 50 ശതമാനം ഇടിവ്).
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Maruti Suzuki Ignis discontinued: Report
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




