
പലിശനിരക്കില്‍ മാറ്റമില്ല, ഭക്ഷ്യവിലക്കയറ്റത്തില്‍ ആശങ്ക; ആര്‍ബിഐ പണനയം പ്രഖ്യാപിച്ചു
മുഖ്യ പലിശനിരക്കില്‍ വീണ്ടും മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പണ, വായ്പാനയം പ്രഖ്യാപിച്ചു.

മുംബൈ: മുഖ്യ പലിശനിരക്കില്‍ വീണ്ടും മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പണ, വായ്പാനയം പ്രഖ്യാപിച്ചു. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ നിരക്കായ റിപ്പോ 6.5 ശതമാനമായി തുടരും. അക്കോമോഡേറ്റീവ് നയം പിന്‍വലിക്കുന്നതില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഭക്ഷ്യവിലക്കയറ്റം ഉയര്‍ന്നുനില്‍ക്കുന്നതില്‍ ആര്‍ബിഐ ആശങ്ക രേഖപ്പെടുത്തി. പണപ്പെരുപ്പനിരക്ക് നാലുശതമാനത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തില്‍ റിസര്‍വ് ബാങ്ക് ഉറച്ചുനില്‍ക്കുന്നതായും ശക്തികാന്ത ദാസ് അറിയിച്ചു.നടപ്പുസാമ്പത്തികവര്‍ഷം രാജ്യം 7.2 ശതമാനം വളര്‍ച്ച നേടുമെന്നാണ് ആര്‍ബിഐയുടെ അനുമാനം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ പണവായ്പാനയ പ്രഖ്യാപനമാണ് നടന്നത്. ഇത്തവണയും പലിശനിരക്കില്‍ മാറ്റം ഉണ്ടാകാന്‍ സാധ്യതയില്ലെന്ന സാമ്പത്തിക വിദഗ്ധരുടെ പ്രവചനത്തെ ശരിവെയ്ക്കുന്നതാണ് പ്രഖ്യാപനം. കഴിഞ്ഞ ഏഴുതവണ യോഗം ചേര്‍ന്നപ്പോഴും പലിശനിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

Related News


രണ്ടാം ദിവസവും കുതിച്ച് സെന്‍സെക്സ്, ബാങ്ക് ഓഹരികളില്‍ നേട്ടം; എണ്ണവില നൂറ് ഡോളറിന് മുകളില്‍ തന്നെ

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ
