റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് തിരിച്ചുകയറി രൂപ, നാലു പൈസയുടെ നേട്ടം; സെന്‍സെക്‌സ് 81,000ന് മുകളില്‍

റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപ ഇന്ന് തിരിച്ചുകയറി

SHARE MARKET TRENDS
സെന്‍സെക്‌സ് 81,000ന് മുകളില്‍Source by : പ്രതീകാത്മക ചിത്രം
Last Updated :5 December 2024, 9:53 am IST

മുംബൈ: റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപ തിരിച്ചുകയറി. വിനിമയത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ നാലുപൈസയുടെ നേട്ടമാണ് രൂപയ്ക്ക് ഉണ്ടായത്. 84.71 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം.

ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും അസംസ്‌കൃത എണ്ണയുടെ വില ഉയരുന്നതുമാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നത്. ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കും രൂപയുടെ മൂല്യത്തില്‍ പ്രതിഫലിക്കുന്നുണ്ട്.

അതേസമയം ഓഹരി വിപണി ഇന്നും നേട്ടത്തിലാണ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 200 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now