
ഒറ്റയടിക്ക് ഇടിഞ്ഞത് 500 പോയിന്റ്, സെന്‍സെക്സ് 73000ലും താഴെ; എണ്ണ കമ്പനികള്‍ക്ക് നഷ്ടം
ഓഹരി വിപണിയില്‍ കനത്ത ഇടിവ്

മുംബൈ: ഓഹരി വിപണിയില്‍ കനത്ത ഇടിവ്. 500 പോയിന്റ് ഇടിഞ്ഞതോടെ ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് 73,000 എന്ന സൈക്കോളജിക്കല്‍ ലെവലിലും താഴെയാണ് വ്യാപാരം തുടരുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും സമാനമായ ഇടിവ് നേരിട്ടു.
പൊതു തെരഞ്ഞെടുപ്പും എണ്ണവില ഉയര്‍ന്നതും ഉള്‍പ്പെടെ വിവിധ കാരണങ്ങളാണ് വിപണിയെ സ്വാധീനിക്കുന്നത്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വലിയതോതില്‍ വില്‍പ്പന നടത്തുന്നതാണ് വിപണിയെ സമ്മര്‍ദ്ദത്തിലാക്കുന്നത്. ഈമാസം ഇതുവരെ ഓഹരികള്‍ വിറ്റഴിച്ച് 15000 കോടിയിലേറെ രൂപയാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ പുറത്തേയ്ക്ക് ഒഴുക്കിയത്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരികള്‍ വാങ്ങികൂട്ടുന്നുണ്ടെങ്കിലും വില്‍പ്പന സമ്മര്‍ദ്ദത്തെ ബാലന്‍സ് ചെയ്യാന്‍ പര്യാപ്തമല്ലെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.
WHAT TO READ NEXT

സ്വര്‍ണവില വീണ്ടും കുറഞ്ഞു; 53,000ല്‍ താഴെ
എണ്ണ, പ്രകൃതിവാതക കമ്പനികളും കണ്‍സ്ട്രക്ഷന്‍ കമ്പനികളുമാണ് പ്രധാനമായി നഷ്ടം നേരിട്ടത്. അതേസമയം മികച്ച മാര്‍ച്ച് പാദ ഫലങ്ങളെ തുടര്‍ന്ന് വാഹന നിര്‍മ്മാണ കമ്പനികള്‍ നേട്ടം ഉണ്ടാക്കി. ഹീറോ മോട്ടോ കോര്‍പ്പ് അഞ്ചുശതമാനത്തിന്റെ നേട്ടമാണ് സ്വന്തമാക്കിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

Related News


അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ഓഹരി വിപണിയില്‍ 'ബ്ലഡ് ബാത്ത്'; സെന്‍സെക്സ് 900 പോയിന്റ് ഇടിഞ്ഞു, എണ്ണവില 107 ഡോളറിന് മുകളിൽ
