6.7 മുതല്‍ 8.2 ശതമാനം വരെ; എട്ട് ലഘു സമ്പാദ്യ പദ്ധതികളുടെ പുതിയ പലിശനിരക്ക് അറിയാം

ജനങ്ങളുടെ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ലഘു സമ്പാദ്യ പദ്ധതികള്‍ ആവിഷ്‌കരിച്ചത്.

Small savings schemes interest rates
Small savings schemes interest ratesai image
Edited by :Dhanoj AM
Last Updated :2 ജൂലൈ 2026, 8:10 pm IST

ജനങ്ങളുടെ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ലഘു സമ്പാദ്യ പദ്ധതികള്‍ ആവിഷ്‌കരിച്ചത്. ഓരോ പാദത്തിലും കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതികളുടെ പലിശ നിരക്ക് നിര്‍ണയിക്കാറുണ്ട്. 2026 ജൂലൈ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള മൂന്ന് മാസ കാലയളവില്‍ നിലവിലെ നിരക്ക് തന്നെ തുടരുമെന്നാണ് കേന്ദ്ര ധനകാര്യമന്ത്രാലയം അറിയിച്ചത്.

ലഘു സമ്പാദ്യ പദ്ധതികളും നിരക്കുകളും

സുകന്യ സമൃദ്ധി യോജന : 8.2% (പെണ്‍കുട്ടികള്‍ക്കുള്ള പദ്ധതി)

സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീം: 8.2%

നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് : 7.7%

കിസാന്‍ വികാസ് പത്ര: 7.5%

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് : 7.1%

പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം: 7.4%

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകള്‍:

1 വര്‍ഷത്തെ നിക്ഷേപം: 6.9%

2 വര്‍ഷത്തെ നിക്ഷേപം: 7.0%

3 വര്‍ഷത്തെ നിക്ഷേപം: 7.1%

5 വര്‍ഷത്തെ നിക്ഷേപം: 7.5%

5 വര്‍ഷത്തെ റെക്കറിങ് ഡെപ്പോസിറ്റ് : 6.7%

പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട്: 4.0%

News Now

Summary

Small savings schemes interest rates for July-Sept 2026 announced

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates