
BSNL: ജനറൽ മാനേജർ തസ്തിക, പ്രവൃത്തി പരിചയം ആവശ്യമാണ്; 2.25 ലക്ഷം ശമ്പളം
ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയം നിർബന്ധമാണ്. നിയമനം ലഭിച്ചാൽ 2,25,000 രൂപ ശമ്പളമായി ലഭിക്കും. അവസാന തീയതി ജൂൺ 24.

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) ജനറൽ മാനേജർ (ഫിനാൻസ് & അക്കൗണ്ട്സ്) തസ്തികയിലേക്ക് നിയമനം നടത്താനുള്ള വിഞ്ഞപനം പുറത്തിറക്കി. ആകെ 15 ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. അക്കൗണ്ടന്റ് വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കാണ് അവസരം.
ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയം നിർബന്ധമാണ്. നിയമനം ലഭിച്ചാൽ 2,25,000 രൂപ ശമ്പളമായി ലഭിക്കും. അവസാന തീയതി ജൂൺ 24.
യോഗ്യത
ചാർട്ടേഡ് അക്കൗണ്ടന്റ് (CA) അല്ലെങ്കിൽ
കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടന്റ് (CMA) അല്ലെങ്കിൽ
അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് എംബിഎ (ഫിനാൻസ്) അല്ലെങ്കിൽ
പി.ജി ഡിപ്ലോമ ഇൻ മാനേജ്മെന്റ് (ഫിനാൻസ്)
പ്രവൃത്തി പരിചയം:
ഫിനാൻസ് & അക്കൗണ്ട്സ് മേഖലയിൽ യോഗ്യത നേടിയ ശേഷം 15 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
ഇതിൽ കുറഞ്ഞത് 5 വർഷമെങ്കിലും ഡി.ജി.എം (DGM) അല്ലെങ്കിൽ അതിന് മുകളിലുള്ള സീനിയർ എക്സിക്യൂട്ടീവ്/മാനേജീരിയൽ തസ്തികയിൽ പ്രവർത്തിച്ചിരിക്കണം.
കൂടാതെ, കഴിഞ്ഞ മൂന്ന് വർഷത്തെ ശരാശരി വിറ്റുവരവ് 3,000 കോടി രൂപയോ അതിൽ കൂടുതലോ ഉള്ള ലിസ്റ്റഡ് കമ്പനികളിലോ വലിയ സ്ഥാപനങ്ങളിലോ പ്രവർത്തിച്ച പരിചയവും ഉണ്ടായിരിക്കണം.
പ്രായപരിധി:
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതിയായ 2026 ജൂൺ 24-ന് 50 വയസ്സ് കവിയരുത്.
പ്രായപരിധിയിൽ ഇളവ് സംബന്ധിച്ച വിവരങ്ങൾ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല.
ശമ്പളം:
പ്രതിമാസം 2,25,000 രൂപ ഏകീകൃത ശമ്പളം.
പ്രതിവർഷം 5% ഇൻക്രിമെന്റ് ലഭിക്കും.
ഡി.എ (Dearness Allowance) ഉൾപ്പെടെയുള്ള അധിക അലവൻസുകൾ ലഭിക്കില്ല.
ഔദ്യോഗിക ആവശ്യങ്ങൾക്കായി ടെലിഫോൺ കണക്ഷനും വാഹന സൗകര്യവും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
News Now
'ലാലേട്ടനൊപ്പമുള്ള കോമഡി സീൻ, അത് വൻ സംഭവം ആയി മാറിയേനേ, പക്ഷേ...'; 'തേന്മാവിന് കൊമ്പത്തി'നെക്കുറിച്ച് സോണിയ

കെഎസ്ആര്‍ടിസിക്ക് വീണ്ടും ബസ്; ഇത്തവണ എംഎല്‍എ ഫണ്ടിലൂടെ; തുടക്കമിട്ട് പ്രവീണ്‍ കുമാര്‍

വിദേശത്ത് പോകാന്‍ പ്ലാന്‍ ഉണ്ടോ?, സൗജന്യ ട്രാവല്‍ സിംകാര്‍ഡുമായി എയര്‍ഇന്ത്യ; 30 രാജ്യങ്ങള്‍ പരിധിയില്‍

Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
Summary
BSNL Recruitment 2026 Offers Rs 2.25 Lakh Salary for General Manager Posts.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






