പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ ഇന്റേൺഷിപ്പിന് അവസരം; എഞ്ചിനീറിങ് യോഗ്യത, കൊച്ചിയിൽ നിയമനം, 30,000 രൂപ സ്റ്റൈപ്പന്റ്

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം 30,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും.

NPOL Kochi
NPOL Kochi Invites Applications for Six Month Paid Internship.
Last Updated :6 June 2026, 10:14 am IST
Guest Author :Joice Daniel
Edited by :Joice Daniel

കൊച്ചി തൃക്കാക്കരയിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (DRDO) കീഴിലുള്ള നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യനോഗ്രാഫിക് ലബോറട്ടറി (NPOL) പെയ്ഡ് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എൻജിനിയറിങ് ബിരുദധാരികൾക്കാണ് അവസരം.

ഇന്റേൺഷിപ്പിന്റെ കാലാവധി ആറുമാസമാണ്. പരിശീലനം ജൂലൈ 1 മുതൽ ആരംഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം 30,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 15.

തസ്തികയും ഒഴിവുകളുടെ എണ്ണവും

  • കംപ്യുട്ടർ സയൻസ്, എഐ & എംഎൽ, ഡാറ്റ സയൻസ് – 12 ഒഴിവുകൾ

  • ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എൻജിനിയറിങ് – 10 ഒഴിവുകൾ

  • ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനിയറിങ് – 10 ഒഴിവുകൾ

  • ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് – 10 ഒഴിവുകൾ

  • മെക്കാനിക്കൽ എൻജിനിയറിങ് – 5 ഒഴിവുകൾ

  • കെമിക്കൽ എൻജിനിയറിങ് – 4 ഒഴിവുകൾ

  • പോളിമർ സയൻസ്/ടെക്നോളജി – 4 ഒഴിവുകൾ

  • ഫിസിക്സ് – 2 ഒഴിവുകൾ

  • ഓപ്റ്റോ ഇലക്ട്രോണിക്സ് – 2 ഒഴിവുകൾ

  • ഓഷ്യൻ സയൻസ് – 2 ഒഴിവുകൾ

  • ഓഷ്യൻ ടെക്നോളജി – 2 ഒഴിവുകൾ

യോഗ്യത:

  • ബന്ധപ്പെട്ട വിഷയത്തിൽ AICTE/UGC അംഗീകൃത സ്ഥാപനത്തിൽ പഠിക്കുന്ന അവസാന വർഷ യുജി/പിജി വിദ്യാർഥികൾ.

  • 75% മാർക്ക് അല്ലെങ്കിൽ 7.5 CGPA/SGPA നിർബന്ധം.

  • 6 മാസത്തെ ഇന്റേൺഷിപ്പ്/പ്രോജക്ട് കോഴ്സിന്റെ ഭാഗമായിരിക്കണം.

പ്രായപരിധി: പരമാവധി 28 വയസ്സ്

സ്റ്റൈപ്പൻഡ്: പ്രതിമാസം 30,000 രൂപ

തെരഞ്ഞെടുപ്പ് രീതി:

  • അക്കാദമിക് മെറിറ്റിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളെ ഷോർട് ലിസ്റ്റ് ചെയ്യും.

  • ഇന്ററാക്ഷൻ/അഭിമുഖം (നേരിട്ടോ ഫോൺ വഴിയോ വി ഡിയോ കോൺഫറൻസിലൂടെയോ)

  • രേഖാ പരിശോധന

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

News Now

Summary

NPOL Kochi Invites Applications for Six Month Paid Internship.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates