ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ്: സ്റ്റാഫ് നഴ്‌സ്, ഓപ്പറേറ്റർ തസ്തികയിൽ ഒഴിവ്

അപേക്ഷകന്റെ പരമാവധി പ്രായം 28 വയസാണ്. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഉയർന്ന പ്രായ പരിധിയിൽ ഇളവുകൾ ലഭിക്കും.

Nursing jobs
HAL Invites Applications for Operator and Staff Nurse Posts file
Last Updated :22 December 2025, 1:04 pm IST
Edited by :JOICE MON D L

ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് (HAL) ഓപ്പറേറ്റർ, സ്റ്റാഫ് നഴ്‌സ് തസ്തികകളിൽ നിയമനം നടത്തുന്നു. ആകെ 11 ഒഴിവുകളാണ് ഉള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി 31-12-2025

വിദ്യാഭ്യാസ യോഗ്യത

ഓപ്പറേറ്റർ (ഇലക്ട്രിക്കൽ) :
ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

ഓപ്പറേറ്റർ (ഇലക്ട്രോണിക്സ്):
ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

ഓപ്പറേറ്റർ (മെക്കാനിക്കൽ) (D6):
മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

ഓപ്പറേറ്റർ (ഫിറ്റർ) :
എസ്‌എസ്‌സി / എസ്‌എസ്‌എൽ‌സി, കൂടാതെ ഫിറ്റർ ട്രേഡിൽ എൻടിസി / ഐടിഐ, എൻഎസി / എൻസിടിവിടി സർട്ടിഫിക്കറ്റ്.

സ്റ്റാഫ് നഴ്‌സ് :
പിയുസി / ഇന്റർമീഡിയറ്റ്, ജനറൽ നഴ്‌സിങ്ങിൽ ഡിപ്ലോമ.
സംസ്ഥാന നഴ്‌സിങ് കൗൺസിലോ ഇന്ത്യൻ നഴ്‌സിങ് കൗൺസിലോ നൽകുന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

അപേക്ഷകന്റെ പരമാവധി പ്രായം 28 വയസാണ്. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഉയർന്ന പ്രായ പരിധിയിൽ ഇളവുകൾ ലഭിക്കും. നിയമനം ലഭിക്കുന്നവർക്ക് 23,000 മുതൽ ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക. https://hal-india.co.in/backend//wp-content/uploads/career/Operator.pdf

News Now

Summary

Job alert: HAL Invites Applications for Operator and Staff Nurse Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates