
പ്രകൃതിദുരന്തങ്ങൾ വർധിച്ചുവരുന്ന ഇന്നത്തെ ലോകത്ത് കാലാവസ്ഥാ വിദഗ്ധരുടെ പ്രാധാന്യവും അവസരങ്ങളും ഏറെ വർധിച്ചിരിക്കുകയാണ്.

News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

മഴ എപ്പോൾ പെയ്യും? വരും ദിവസങ്ങളിൽ കാലാവസ്ഥ എങ്ങനെയായിരിക്കും? മനുഷ്യജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഇത്തരം ചോദ്യങ്ങൾക്ക് ശാസ്ത്രീയമായ ഉത്തരങ്ങൾ കണ്ടെത്തുന്ന മേഖലയാണ് മീറ്റിയോറോളജി അഥവാ അന്തരീക്ഷശാസ്ത്രം.
കാലാവസ്ഥയിലെ മാറ്റങ്ങൾ കൃത്യമായി വിലയിരുത്തി മുൻകൂട്ടി മുന്നറിയിപ്പുകൾ നൽകുന്നതിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഈ ശാസ്ത്രശാഖയ്ക്ക് സാധിക്കുന്നു. പ്രകൃതിദുരന്തങ്ങൾ വർധിച്ചുവരുന്ന ഇന്നത്തെ ലോകത്ത് കാലാവസ്ഥാ വിദഗ്ധരുടെ പ്രാധാന്യവും അവസരങ്ങളും ഏറെ വർധിച്ചിരിക്കുകയാണ്.
ഈ മേഖലയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് മീറ്റിയോറോളജിയുമായി ബന്ധപ്പെട്ട വിവിധ കോഴ്സുകൾ പഠിക്കാൻ ഇപ്പോൾ അവസരമുണ്ട്. അന്തരീക്ഷം, കാലാവസ്ഥാപ്രവചനം, കാലാവസ്ഥയെ നിയന്ത്രിക്കുന്ന ഘടകങ്ങൾ എന്നീ വിഷയങ്ങളിൽ ഊന്നൽ നൽകിയാണ് മിക്ക കോഴ്സുകളും തയ്യാറാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ബിരുദം മുതൽ പി.എച്ച്.ഡി വരെ നേടാനുള്ള അവസരവുമുണ്ട്.
WHAT TO READ NEXT
ISRO: അധ്യാപകരാകാൻ അവസരം, ബിഎഡ് യോഗ്യത, മികച്ച ശമ്പളം
എവിടെ പഠിക്കാം?
കുസാറ്റ് (CUSAT): എം.എസ്.സി മീറ്റിയോറോളജി, എം.ടെക്, പിഎച്ച്.ഡി.
പൂനെ സർവകലാശാല: എം.ടെക് ഇൻ അറ്റ്മോസ്ഫെറിക് സയൻസ്.
ഐ.ഐ.എസ്.സി ബംഗളൂരു: എം.എസ്.സി (എൻജിനിയറിംഗ്), പിഎച്ച്.ഡി.
ഐ.ഐ.ടി ഡൽഹി/മദ്രാസ്/ഖരഗ്പൂർ: എം.ടെക്, എം.എസ് (ആർ), പിഎച്ച്.ഡി.
ഐ.ഐ.ആർ.എസ് ഡെറാഡൂൺ: എം.ടെക് ഇൻ റിമോട്ട് സെൻസിംഗ് & ജി.ഐ.എസ്.
ആന്ധ്ര/ഭാരതിയാർ സർവകലാശാല: എം.എസ്.സി മീറ്റിയോറോളജി.
ഐ.ഐ.ടി.എം പൂനെ: 18 മാസത്തെ ട്രെയിനിംഗ്, പിഎച്ച്.ഡി (CSIR NET വേണം).
ഐ.ഐ.എസ്.ടി തിരുവനന്തപുരം: എം.ടെക് ഇൻ എർത്ത് സിസ്റ്റം സയൻസ്.
പഠനവിഷയങ്ങൾ
ഏറോണമി
അറ്റ്മോസ്ഫെറിക് ഇലക്ട്രിസിറ്റി / കെമിസ്ട്രി
ജനറൽ സർക്കുലേഷൻ ഓഫ് ദി അറ്റ്മോസ്ഫിയർ
അറ്റ്മോസ്ഫെറിക് ഫിസിക്സ്
അറ്റ്മോസ്ഫെറിക് സയൻസ്
അറ്റ്മോസ്ഫെറിക് വേവ്സ്
ക്ലൗഡ് ഫിസിക്സ്
കൺഡൻസേഷൻ
മാരിടൈം മീറ്റിയോറോളജി
മീറ്റിയോറോളജിക്കൽ ഒപ്റ്റിക്സ്
മൈക്രോമീറ്റിയോറോളജി
ഓസോൺ പാളി
പ്രസിപ്പിറ്റേഷൻ
റഡാർ മീറ്റിയോറോളജി
റേഡിയേറ്റീവ് ട്രാൻസ്ഫർ
സാറ്റലൈറ്റ് മീറ്റിയോറോളജി
ട്രോപ്പിക്കൽ മീറ്റിയോറോളജി
സിനോപ്റ്റിക് ചാർട്ടുകൾ
വെതർ ഫോർകാസ്റ്റിംഗ് & പ്രെഡിക്ഷൻ
WHAT TO READ NEXT

എൻജിനിയറിങ് ആണോ ലക്ഷ്യം? എന്നാൽ ഈ കോഴ്സ് അറിഞ്ഞിരിക്കണം
കോഴ്സ് കഴിഞ്ഞാൽ എവിടെ ജോലി നേടാം?
ഇന്ത്യൻ മീറ്റിയോറോളജിക്കൽ വകുപ്പ് (IMD), ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റികൾ, ആസൂത്രണ ബോർഡുകൾ, DRDO അടക്കമുള്ള രാജ്യരക്ഷാ വകുപ്പ്, പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിയോറോളജി (IITM), ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ ഉൾപ്പെടെയുള്ള ഐ.എസ്.ആർ.ഓ (ISRO) സ്ഥാപനങ്ങൾ, വിവിധ വിമാനത്താവളങ്ങൾ എന്നിവടങ്ങളിലെല്ലാം മികച്ച ജോലി സാധ്യതകളുണ്ട്.
WHAT TO READ NEXT

നഴ്സറി ടീച്ചർ ആകണോ? ദ്വിവത്സര കോഴ്സ് പഠിക്കാം
WHAT TO READ NEXT

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്സുകൾക്ക് അപേക്ഷിക്കാം
Summary
How to Become a Meteorologist, Courses, Top Colleges and Job Opportunities
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





