ഇൻകം ടാക്സിൽ കാന്റീൻ അറ്റന്റർ ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, അപേക്ഷ ഫീസ് ഇല്ല !

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31.

Income Tax Canteen Attendant
Income Tax Department (MP & CG Region) is recruiting for the post of Canteen Attendant.ai image
Edited by :Joice Daniel
Last Updated :11 ഓഗസ്റ്റ് 2026, 10:04 am IST

ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിൽ കാന്റീൻ അറ്റന്റർ തസ്തികയിൽ നിയമനം നടത്തുന്നു. ഇൻകം ടാക്‌സിന്റെ മധ്യപ്രദേശ് & ഛത്തീസ്ഗഡ് (MP & CG) മേഖലയിലേക്കാണ് ഗ്രൂപ്പ് 'സി' തസ്തികയിൽ നിയമനം. അകെ 07 ഒഴിവുകളാണ് ഉള്ളത്. അപേക്ഷ ഫീസ് ഇല്ല. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31.

തസ്തിക: കാന്റീൻ അറ്റന്റന്റ്

വകുപ്പ്: ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ്, മധ്യപ്രദേശ് & ഛത്തീസ്ഗഡ് (MP & CG) മേഖല.

ജോലി സ്വഭാവം: ചായ/ഭക്ഷണം തയ്യാറാക്കലും വിതരണം ചെയ്യലും, പാത്രങ്ങൾ കഴുകൽ, കാന്റീൻ വൃത്തിയാക്കൽ തുടങ്ങിയവ.

പ്രൊബേഷൻ കാലാവധി: 2 വർഷം.

അടിസ്ഥാന ശമ്പളം: 18,000 രൂപ (പേ ലെവൽ-1:18,000 - 56,900 രൂപ).

യോഗ്യതകൾ

  • പത്താം ക്ലാസ് (Matriculation) വിജയം അല്ലെങ്കിൽ തത്തുല്യം.

  • അപേക്ഷകന്റെ പ്രായം 18 മുതൽ 25 വയസ്സ് വരെ (01-09-2001 നും 31-08-2008 നും ഇടയിൽ ജനിച്ചവരായിരിക്കണം).

  • OBC ഉദ്യോഗാർത്ഥികൾക്ക് 3 വർഷവും, SC/ST ഉദ്യോഗാർത്ഥികൾക്ക് 5 വർഷവും, ഭിന്നശേഷിക്കാർക്ക് (UR) 10 വർഷവും ഇളവ് ലഭിക്കും.

തെരഞ്ഞെടുപ്പ് പ്രക്രിയ

  1. പത്താം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഒരു ഒഴിവിലേക്ക് 40 പേർ എന്ന തോതിൽ പരീക്ഷയ്ക്കായി തെരഞ്ഞെടുക്കും.

  2. ഭോപ്പാലിൽ വെച്ച് നടത്തുന്ന 30 മിനിറ്റ് ദൈർഘ്യമുള്ള ഒബ്ജക്ടീവ് പരീക്ഷയിൽ തെരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾ പങ്കെടുക്കണം.

  3. തെറ്റായ ഉത്തരങ്ങൾക്ക് 0.25 നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും.

  4. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന 70 പേർക്ക് ഭോപ്പാലിൽ വെച്ച് സ്കിൽ ടെസ്റ്റ് (60 മാർക്ക്) നടത്തും.

  5. അതിന് ശേഷമാകും അന്തിമ ലിസ്റ്റ് പുറത്തിറക്കുക.

  • അപേക്ഷ ആരംഭിക്കുന്ന തീയതി: 11.08.2026

  • അവസാന തീയതി: 31.08.2026 (രാത്രി 11:00 മണി വരെ)

  • അപേക്ഷാ ഫീസ്: അപേക്ഷാ ഫീസ് ഇല്ല.

  • അപേക്ഷിക്കേണ്ട വിധം: https://incometaxmpcg.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി മാത്രം അപേക്ഷിക്കുക. തപാൽ വഴിയോ നേരിട്ടോ ഉള്ള അപേക്ഷകൾ സ്വീകരിക്കില്ല.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

News Now

Summary

Income Tax Department (MP & CG Region) is recruiting for the post of Canteen Attendant.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates