പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫീസ് ഇല്ല.

Kerala High Court jobs 2026
Kerala High Court invites online applications for one SC-reserved Telephone Operator vacancy.Source by : File
Last Updated :18 October 2026, 2:02 pm IST
Guest Author :Joice Daniel

News Now

കേരള ഹൈക്കോടതിയിൽ ടെലിഫോൺ ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കായി സംവരണം ചെയ്ത ഒരു ഒഴിവിലേക്കാണ് നിയമനം. പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫീസ് ഇല്ല. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 16.

യോഗ്യത

  • പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത.

  • സർക്കാർ അംഗീകരിച്ച സ്ഥാപനത്തിൽനിന്നുള്ള ഇലക്ട്രോണിക്സ് ഡിപ്ലോമ.

  • ടെലിഫോൺ ഓപ്പറേറ്റർ/റിസപ്ഷനിസ്റ്റ് ജോലിയിലും കംപ്യുട്ടർ ഓപ്പറേഷനിലും ആറുമാസത്തെ പ്രവൃത്തിപരിചയം.

  • ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

പ്രായപരിധി

1981 ജനുവരി 2-നും 2008 ജനുവരി 1-നും ഇടയിൽ ജനിച്ചവർക്കാണ് അപേക്ഷിക്കാനാകുക. അർഹരായ വിഭാഗങ്ങൾക്ക് വിജ്ഞാപനത്തിലെ വ്യവസ്ഥകൾ പ്രകാരം പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും.

ശമ്പളം

31,100–66,800 രൂപ ആണ് ശമ്പള സ്കെയിൽ ആണ് നിയമനം ലഭിക്കുക. സർക്കാർ നിയമങ്ങൾ പ്രകാരം ഉള്ള ആനുകൂല്യങ്ങളും ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിൽ വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കി അപേക്ഷ സമർപ്പിക്കണം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജാതി എന്നിവ തെളിയിക്കുന്ന രേഖകൾ നിർദേശിച്ച രീതിയിൽ അപ്‌ലോഡ് ചെയ്യണം.

ഓൺലൈൻ അപേക്ഷകൾ ഒക്ടോബർ 16 മുതൽ നവംബർ 16 വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കും ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക

Summary

Kerala High Court invites online applications for one SC-reserved Telephone Operator vacancy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates