
കുടുംബശ്രീയിൽ അക്കൗണ്ടന്റ് ആകാം; ബി.കോം, പ്രവൃത്തിപരിചയം യോഗ്യത, ജില്ലകളിൽ നിയമനം ലഭിക്കും
നിലവിൽ തൃശൂർ ജില്ലയിലാണ് ഒരു ഒഴിവുള്ളത്. എന്നാൽ, ഒരു വർഷത്തിനുള്ളിൽ മറ്റ് ജില്ലകളിൽ ഒഴിവ് വരുന്ന പക്ഷം ഈ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തും.

കുടുംബശ്രീ ജില്ലാ മിഷനുകളിൽ ഒഴിവുള്ള എൻ.ആർ.എൽ.എം അക്കൗണ്ടന്റ് തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിലവിൽ തൃശൂർ ജില്ലയിലാണ് ഒരു ഒഴിവുള്ളത്. എന്നാൽ, ഒരു വർഷത്തിനുള്ളിൽ മറ്റ് ജില്ലകളിൽ ഒഴിവ് വരുന്ന പക്ഷം ഈ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 7ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത : ബി.കോം, ഡി.സി.എ, ടാലി എന്നിവ പൂർത്തിയാക്കിയിരിക്കണം.
പ്രവൃത്തിപരിചയം: സർക്കാർ, അർദ്ധസർക്കാർ വകുപ്പുകൾ അല്ലെങ്കിൽ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ അംഗീകൃത സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് പ്രോജക്ടുകൾ, കുടുംബശ്രീ എന്നിവയിലേതിലെങ്കിലും അക്കൗണ്ടന്റായി കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.
അപേക്ഷകർക്ക് 2026 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. പ്രതിമാസം 30,000 രൂപയാണ് വേതനം. നിയമനം ലഭിക്കുന്ന തീയതി മുതൽ 2027 മാർച്ച് 31 വരെയാണ് പ്രാഥമിക കരാർ കാലാവധി. അതിനുശേഷം പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ കരാർ ദീർഘിപ്പിച്ചു നൽകും.
WHAT TO READ NEXT
ISRO: അധ്യാപകരാകാൻ അവസരം, ബിഎഡ് യോഗ്യത, മികച്ച ശമ്പളം
500 രൂപയാണ് പരീക്ഷാ ഫീസ്. അപേക്ഷയോടൊപ്പം ഓൺലൈനായി ഫീസ് അടയ്ക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം സമർപ്പിക്കണം. www.cmd.kerala.gov.in നിശ്ചിത ഫോർമാറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈൻ അല്ലാതെയുള്ള അപേക്ഷകളും, യഥാസമയം ലഭിക്കാത്തവയും, നിശ്ചിത യോഗ്യതയില്ലാത്തതുമായ അപേക്ഷകൾ സ്വീകരിക്കില്ല.
WHAT TO READ NEXT

SBI: ബാങ്ക് ജോലിക്ക് തയ്യാറാണോ?, 1500 ഒഴിവുകൾ, പ്രൊബേഷനറി ഓഫീസർ
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
WHAT TO READ NEXT

മെന്റർ ടീച്ചർ ആകാൻ അവസരം; 326 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം
News Now
ചോറുമുതൽ കേക്ക് വരെ; ഓരോ വിഭവത്തിനും ഓരോ സ്പൂൺ! അറിയാം വിവിധതരം സെർവിങ് സ്പൂണുകൾ
'ഈ എംഎല്‍എമാരെല്ലാം അനധികൃതരാണെന്നാണോ? ഈ നിയമസഭയുടെ സാധുതയെന്താണ്?'

'പിണറായിയെയും റിയാസിനെയും വീണയെയും ഇഡി വേട്ടയ്ക്ക് വിട്ടു നല്‍കില്ല; നിയമപരമായും രാഷ്ട്രീയമായും നേരിടും'

'ഭാര്യയുടെ മരണം പോലും റീലാക്കി, ഇനിയെങ്കിലും ഒന്ന് നിര്‍ത്തിക്കൂടെ'; മറുപടിയുമായി ലേഖ അംബുജാക്ഷന്റെ ഭര്‍ത്താവ്

Summary
NRLM Accountant Job Opportunity at Kudumbashree District Missions.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





