
കേന്ദ്ര ഗവേഷണ സ്ഥാപനത്തിൽ ജോലി; കെമസ്ട്രി,ഫിസിക്സ് ബിരുദധാരികൾക്ക് അവസരം, കേരളത്തിൽ നിയമനം
കെമിസ്ട്രി, പോളിമർ കെമിസ്ട്രി, കെമിക്കൽ എൻജിനീയറിങ്, ഫിസിക്സ് തുടങ്ങിയ വിഷയങ്ങളിലെ ബിരുദാനന്തര ബിരുദധാരികൾക്കും എൻജിനീയറിംഗ് ബിരുദധാരികൾക്കും മികച്ച തൊഴിൽ അവസരം.

തിരുവനന്തപുരം പാപ്പനംകോടുള്ള സി.എസ്.ഐ.ആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻ്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (CSIR-NIIST) വിവിധ ഡിപ്പാർട്ട്മെൻ്റുകളിലായി പ്രോജക്ട് അസോസിയേറ്റ്-I (PAT-I) തസ്തികകളിൽ നിയമനം നടത്തുന്നു. ആകെ 10 ഒഴിവുകളാണുള്ളത്.
കെമിസ്ട്രി, പോളിമർ കെമിസ്ട്രി, കെമിക്കൽ എൻജിനീയറിങ്, ഫിസിക്സ് തുടങ്ങിയ വിഷയങ്ങളിലെ ബിരുദാനന്തര ബിരുദധാരികൾക്കും എൻജിനീയറിംഗ് ബിരുദധാരികൾക്കും മികച്ച തൊഴിൽ അവസരം. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുത്ത് നിയമനം നേടാം.
ഒഴിവുകളുടെ വിശദാംശങ്ങൾ
1. MSTD-8 – കെമസ്ട്രി/പോളിമർ കെമസ്ട്രി/കെമിക്കൽ അല്ലെങ്കിൽ പോളിമർ എൻജിനീയറിങ് (പോളിമർ കോമ്പോസിറ്റ്സ്)
ഈ വിഭാഗത്തിൽ രണ്ട് ഒഴിവുകളുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്ന് എം.എസ്.സി കെമസ്ട്രി അല്ലെങ്കിൽ പോളിമർ കെമസ്ട്രി യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. കൂടാതെ കെമിക്കൽ അല്ലെങ്കിൽ പോളിമർ എൻജിനീയറിങ്ങിൽ ബി.ടെക് ബിരുദമുള്ളവർക്കും അവസരമുണ്ട്. റെസിൻ സിന്തസിസിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
2. MSTD-13 – കെമസ്ട്രി/കെമിക്കൽ വിഭാഗം
രണ്ട് ഒഴിവുകളാണ് ഈ വിഭാഗത്തിലുള്ളത്. എം.എസ്.സി കെമസ്ട്രി അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക് ബിരുദം നേടിയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
3. MSTD-18 – കെമസ്ട്രി/അപ്ലൈഡ് കെമിസ്ട്രി വിഭാഗം
രണ്ട് ഒഴിവുകളുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്ന് എം.എസ്.സി കെമിസ്ട്രി അല്ലെങ്കിൽ അപ്ലൈഡ് കെമസ്ട്രി യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം.
4. MSTD-20 – കെമസ്ട്രി വിഭാഗം
ഒരു ഒഴിവാണ് ഈ വിഭാഗത്തിലുള്ളത്. എം.എസ്.സി കെമസ്ട്രിയാണ് അടിസ്ഥാന യോഗ്യത. ഈ തസ്തികയ്ക്ക് മറ്റുള്ളവയേക്കാൾ ഉയർന്ന പ്രതിമാസ സ്റ്റൈപെൻഡ് ലഭിക്കും.
5. CSET-8 – ഫിസിക്സ് വിഭാഗം
മൂന്ന് ഒഴിവുകളാണ് ഉള്ളത്. എം.എസ്.സി ഫിസിക്സ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒപ്റ്റോ ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിർമ്മാണ മേഖലയിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.
ശമ്പളവും പ്രായപരിധിയും
പ്രതിമാസ സ്റ്റൈപ്പൻഡ്:
MSTD-20 തസ്തിക: NET/GATE യോഗ്യതയുള്ളവർക്ക് 37,000 രൂപ + 20% HRA, മറ്റുള്ളവർക്ക് 30,000 രൂപ + 20% HRA ലഭിക്കും.
മറ്റ് തസ്തികകൾ: NET/GATE യോഗ്യതയുള്ളവർക്ക് 31,000 രൂപ + 20% HRA, മറ്റുള്ളവർക്ക് 25,000 രൂപ + 20% HRA ലഭിക്കും.
പ്രായപരിധി: പരമാവധി 35 വയസ്. എസ്.സി/എസ്.ടി, ഒ.ബി.സി, ഭിന്നശേഷിക്കാർ, വനിതകൾ എന്നിവർക്ക് സർക്കാർ ചട്ടപ്രകാരം വയസിളവ് ലഭിക്കും.
ഇൻ്റർവ്യൂ വിവരങ്ങൾ
തീയതി: 23-06-2026
റിപ്പോർട്ടിംഗ് സമയം: രാവിലെ 09.00 AM
സ്ഥലം: CSIR-NIIST, പാപ്പനംകോട്, തിരുവനന്തപുരം.
ഉദ്യോഗാർത്ഥികൾ CSIR-NIIST വെബ്‌സൈറ്റിൽ നിന്നും നിശ്ചിത അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കണം. ഇൻ്റർവ്യൂ സമയത്ത് പൂരിപ്പിച്ച ഫോം, പാസ്‌പോർട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ (പത്താം ക്ലാസ് മുതലുള്ളത്), പ്രായം, ജാതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ ഹാജരാക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
News Now
തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

Summary
Project Associate Jobs at CSIR-NIIST Kerala Walk-in Interview for 10 Vacancies.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







