
പഞ്ചാബ് നാഷണൽ ബാങ്കിൽ അപ്രന്റീസ് നിയമനം, കേരളത്തിൽ 83 ഒഴിവുകൾ;ഫെബ്രുവരി 24 വരെ ഓൺലൈനായി അപേക്ഷിക്കാം
കേരളത്തിൽ ഉൾപ്പടെ ഇന്ത്യയിലെ വിവിധ സർക്കിളുകളിലായാണ് 5138 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി-PNB) 5138 അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. കേരളത്തിൽ ഉൾപ്പടെ ഇന്ത്യയിലെ വിവിധ സർക്കിളുകളിലായാണ് 5138 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
താൽപ്പര്യവും യോഗ്യതയുമുള്ളവർ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ pnb.bank.in വഴി ഓൺലൈനായി അപേക്ഷിക്കണം. ഫെബ്രുവരി 24 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഓൺലൈൻ പരീക്ഷയെ അടിസ്ഥാനമാക്കിയായിരിക്കും തെരഞ്ഞെടുപ്പ്.
കേരളത്തിലെ ഒഴിവുകൾ
കേരളത്തിൽ ആകെ 83 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ എറണാകുളം സർക്കിളിൽ 36 ഒഴിവും, കോഴിക്കോട് സർക്കിളിൽ 27 ഉം തിരുവനന്തപുരം സർക്കിളിൽ 20 ഒഴിവുകളാണ് ഉള്ളത്.
പ്രാദേശിക ഭാഷാ പ്രാവീണ്യം ആവശ്യമുള്ള തസ്തികയാണ് ഇത്. കേരളത്തിൽ എവിടെയുള്ളവർക്കും മലയാള ഭാഷ കൈകാര്യം ചെയ്യാനറിയാവുന്നവർക്കും ഇവിടെയുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
കേരളത്തിന് പുറത്തുള്ള ഒഴിവുകളുടെ കാര്യത്തിലും പ്രാദേശിക ഭാഷാ പ്രാവീണ്യം ബാധകമാണ്. അതത് സ്ഥലങ്ങളിലെ പ്രാദേശിക ഭാഷയിൽ പ്രാവീണ്യമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത, സ്റ്റൈപൻഡ്, പ്രായപരിധി എന്നിവ
യോഗ്യത : അംഗീകൃത സ്ഥാപനത്തിൽ നിന്നോ സർവകലാശാലയിൽ നിന്നോ ഏതെങ്കിലും വിഷയത്തിൽ ബിരുദം (31.12.2025-നോ അതിന് മുമ്പോ ഫലം പ്രഖ്യാപിച്ചിരിക്കണം)
അപേക്ഷകർ അതത് സംസ്ഥാനത്തിലെ/കേന്ദ്രഭരണ പ്രദേശത്തെ പ്രാദേശിക ഭാഷയിൽ പ്രാവീണ്യം നേടിയിരിക്കണം.
പ്രായപരിധി: 20–28 വയസ്സ് (01.01.2026 അടിസ്ഥാനമാക്കി) (പ്രായപരിധിയിൽ ഇളവ് ബാധകം)
നിയമന കാലയളവ് : ഒരു വർഷം (12 മാസം), അടിസ്ഥാന പരിശീലനവും ജോലിസ്ഥലത്തെ പരിശീലനവും ഉൾപ്പെടെ
സ്റ്റൈപൻഡ് : പ്രതിമാസം 12,300 രൂപ മുതൽ 15,000 രൂപ വരെ (സ്ഥലം അനുസരിച്ച്)
മെട്രോ: 15,000 രൂപ
റൂറൽ, സെമിഅർബൻ,അർബൻ: 12,300രൂപ
അപേക്ഷിക്കേണ്ട അവസാന തീയതി, അപേക്ഷിക്കേണ്ട വിലാസം തെരഞ്ഞെടുപ്പ് രീതി എന്നിവ
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 24
തെരഞ്ഞെടുപ്പ് പ്രക്രിയ
ഓൺലൈൻ എഴുത്തുപരീക്ഷ
ഡോക്യുമെന്റ് വെരിഫിക്കേഷൻ
പ്രാദേശിക ഭാഷാ പരിശോധന (ബാധകമെങ്കിൽ)
മെഡിക്കൽ പരിശോധന
ഓൺലൈൻ പരീക്ഷയ്ക്കുള്ള താൽക്കാലിക തീയതി : 2026 മാർച്ച് ആദ്യ ആഴ്ചയിൽ
News Now
'ശ്രീനിവാസൻ കൂടെയുണ്ടാകുമ്പോഴാണ് ഞാൻ പൂർണനാകുന്നത്, ഇത് അദ്ദേഹത്തിനും കൂടിയുള്ളത്'; ഡി.ലിറ്റ് ബിരുദം ഏറ്റുവാങ്ങി സത്യൻ അന്തിക്കാട്

Jantar Mantar Protest: 'ഉരുക്കു കോട്ട'യായി ഡല്‍ഹി, ധ്രുവ് റാഠി കസ്റ്റഡിയില്‍

'ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്'; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

Summary
Job Alert: Punjab National Bank invites applications for 83 Apprentice vacancies in Kerala. Apply online before February 24. Check eligibility, age limit and details
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





