
7,000 mAh ബാറ്ററി, നിരവധി എഐ ഫീച്ചറുകള്‍; റെനോ 16യും 16സിയും വിപണിയില്‍
പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ രണ്ടു സ്മാര്‍ട്ട്ഫോണുകള്‍ വിപണിയില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ രണ്ടു സ്മാര്‍ട്ട്ഫോണുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. റെനോ 16, റെനോ 16സി എന്നി പേരുകളിലാണ് ഫോണുകള്‍ വില്‍പ്പനയ്ക്ക് എത്തിച്ചത്. 61,999 രൂപയാണ് റെനോ 16യുടെ ബേസ് വേരിയന്റിന്റെ വില. റെനോ 16സിക്ക് 46,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്.
റെനോ 16ല്‍ 120Hz റിഫ്രഷ് റേറ്റും 1,800 nits പീക്ക് ബ്രൈറ്റ്നസും ഉള്ള 6.32-ഇഞ്ച് FHD+ AMOLED ഡിസ്പ്ലേയാണ് ഉള്ളത്. 8GB+256GB, 12GB+256GB കോണ്‍ഫിഗറേഷനുകളില്‍ LPDDR5X RAM, UFS 3.1 സ്റ്റോറേജ് എന്നിവയുമായി ബന്ധിപ്പിച്ച Qualcomm Snapdragon 7 Gen 4 (4nm) ചിപ്സെറ്റാണ് ഈ ഫോണിന് കരുത്ത് പകരുന്നത്. പിന് കാമറ സിസ്റ്റത്തില്‍ 50 എംപി പ്രൈമറി സെന്‍സര്‍ (f/1.8, Sony LYT600, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ അല്ലെങ്കില്‍ OIS), 50എംപി 3.5x ടെലിഫോട്ടോ പോര്‍ട്രെയിറ്റ് കാമറ, 50എംപി അള്‍ട്രാവൈഡ് എന്നിവ ഉള്‍പ്പെടുന്നു. 50എംപി അള്‍ട്രാവൈഡ് ആണ് ഫ്രണ്ട് കാമറ. മൂന്ന് പിന് കാമറകളും 4K 60fps HDR വിഡിയോ റെക്കോര്‍ഡിങ്ങിനെ പിന്തുണയ്ക്കുന്നു. 80W SUPERVOOC ഫാസ്റ്റ് ചാര്‍ജിങ്ങുള്ള 6,700 mAh ബാറ്ററിയാണ് ഇതിന്റെ ബാറ്ററി ശേഷി.
120Hz റിഫ്രഷ് റേറ്റും 1,400 nits പീക്ക് ബ്രൈറ്റ്നസും ഉള്ള വലിയ 6.57 ഇഞ്ച് FHD+ AMOLED ഡിസ്പ്ലേയാണ് റെനോ 16സിയില്‍ ഉപയോഗിക്കുന്നത്. 8GB+128GB, 8GB+256GB, 12GB+256GB വേരിയന്റുകളില്‍ 12GB റാമും UFS 3.1 സ്റ്റോറേജുമുള്ള മീഡിയടെക് ഡൈമെന്‍സിറ്റി 7300 (4nm) ചിപ്സെറ്റാണ് ഇതിന് കരുത്ത് പകരുന്നത്. ഇതിന്റെ പിന് കാമറ സജ്ജീകരണത്തില്‍ 50എംപി പ്രൈമറി സെന്‍സര്‍, 50MP 3.5x ടെലിഫോട്ടോ പോര്‍ട്രെയിറ്റ് കാമറ, 8എംപി അള്‍ട്രാവൈഡ് എന്നിവ ഉള്‍പ്പെടുന്നു. മുന്‍ കാമറയും അതേ 50എംപി യൂണിറ്റാണ്. ബാറ്ററി ശേഷി 7,000 mAh ആണ്. കൂടാതെ 80W SUPERVOOC പിന്തുണയും ഇതിനുണ്ട്. രണ്ട് ഫോണുകളും സ്റ്റാറി വൈറ്റ്, സ്റ്റെല്ലാര്‍ പര്‍പ്പിള്‍, ട്വിലൈറ്റ് വയലറ്റ് എന്നി നിറങ്ങളില്‍ ലഭ്യമാണ്.
ജെമിനി, പെര്‍പ്ലെക്സിറ്റി, ചാറ്റ്ജിപിടി എന്നിവയെ ഒരൊറ്റ ഇന്റര്‍ഫേസിലേക്ക് കൊണ്ടുവരുന്ന എഐ മൈന്‍ഡ് പൈലറ്റ് ഫീച്ചറാണ് ഈ രണ്ടു ഫോണുകളുടെയും പ്രധാന പ്രത്യേകത. ചെലവ് ട്രാക്കിംഗിനുള്ള എഐ ബില്‍ മാനേജര്‍, എഐ മെനു ട്രാന്സ്ലേഷന്, എഐ ലൈവ് ട്രാന്സ്ലേഷന്, എഐ റെക്കോര്‍ഡിങ് സ്റ്റിക്കര്‍, എഐ സ്കാന്‍ എന്നിവയാണ് മറ്റു എഐ ഫീച്ചറുകള്‍.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Oppo Reno 16 and Reno 16c launched in India with triple 50MP cameras
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




