ലോക്ക് തുറക്കാന്‍ ഫോട്ടോ മതി, ഫോണിലെ ഫെയ്‌സ് ഐഡി പൂര്‍ണമായും സുരക്ഷിതമല്ല; പട്ടികയില്‍ പ്രമുഖ ബ്രാന്‍ഡുകളും

സാംസങ്, മോട്ടറോള, വണ്‍പ്ലസ് തുടങ്ങി പ്രമുഖ ബ്രാന്‍ഡുകളുടേത് ഉള്‍പ്പെടെയുള്ളവ സുരക്ഷാ പരിശോധനയില്‍ പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ട് പറയുന്നു

smartphones can be unlocked using printed images of the owners face study
smartphones can be unlocked using printed images of the owners face study
Edited by :എന്‍ പി അനൂപ്
Last Updated :19 ഏപ്രിൽ 2026, 3:25 pm IST

ആന്‍ഡ്രോയിഡ് ഫോണുകളിലെ ഫെയ്‌സ് ലോക്ക് പൂര്‍ണമായും സുരക്ഷിതമാണോ... അല്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 133-ഓളം സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളില്‍ സുരക്ഷാവീഴ്ചയുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഫെയ്‌സ് സ്‌കാനിങ് സംവിധാനം ഒരു സാധാരണ 2ഡി ചിത്രം ഉപയോഗിച്ച് അണ്‍ലോക്ക് ചെയ്യാന്‍ കഴിയുന്നു എന്നാണ് കണ്ടെത്തല്‍. സാംസങ്, മോട്ടറോള, വണ്‍പ്ലസ് തുടങ്ങി പ്രമുഖ ബ്രാന്‍ഡുകളുടേത് ഉള്‍പ്പെടെയുള്ളവ സുരക്ഷാ പരിശോധനയില്‍ പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

2022 മുതല്‍ 208 സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളില്‍ നടത്തിയ തുടര്‍ പരിശോധനകള്‍ നടത്തിയാണ് റിപ്പോര്‍ട്ടുകള്‍ സൂരക്ഷാ വീഴ്ച അടിവരയിടുന്നത്. അതില്‍ 64 ശതമാനം ഫോണുകളിലെയും ഫെയ്‌സ് ലോക്ക് സംവിധാനം മതിയായ സുരക്ഷ ഒരുക്കുന്നില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. സാധാരണ 2ഡി ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യയാണ് മിക്ക ആന്‍ഡ്രോയിഡ് ഫോണുകളും, പ്രത്യേകിച്ച് ബജറ്റ്-മിഡ് റേഞ്ച് ഫോണുകളില്‍ ഉപയോഗിക്കുന്നത്. ഇതിന് കാണുന്ന വസ്തുവിന്റെ ഡെപ്ത് തിരിച്ചറിയാനുള്ള കഴിവില്ല. ഫോണിന് മുന്നിലുള്ളത് യഥാര്‍ത്ഥ വ്യക്തിയാണോ അതോ വെറുമൊരു ഫോട്ടോയാണോ എന്ന് മനസ്സിലാക്കാന്‍ സാധിക്കാതെ വരുന്നു എന്നാണ് വിലയിരുത്തല്‍.

സാംസങിന്റെ കഴിഞ്ഞ വര്‍ഷത്തെ ഗാലക്‌സി എസ് 25 സീരീസിലെ മുഴുവന്‍ ഫോണുകളും ഈ പരിശോധനയില്‍ പരാജയപ്പെട്ടു. മോട്ടറോള റേസര്‍ 50 അള്‍ട്രാ, മോട്ടോ ജി 75 5ജി, എഡ്ജ് 60 പ്രോ, എഡ്ജ് 60 ഫ്യൂഷന്‍, മോട്ടോ ജി56 5ജി, ജി86, എഡ്ജ് 40 നിയോ, മോട്ടോ ജി35, മോട്ടോ ജി55, എഡ്ജ് 50 അള്‍ട്രാ, എഡ്ജ് 50 പ്രോ, മോട്ടോ ജി73 എന്നിവയും സുരക്ഷിതമല്ല. ഓപ്പോ ഫൈന്‍ഡ് എക്‌സ് 9 പ്രോ, ഫൈന്‍ഡ് എക്‌സ്9, റെനോ 13 എഫ്, റെനോ 13 പ്രോ, റെനോ 11 എഫ് 5ജി. വണ്‍പ്ലസ് 13 ആര്‍, 13, നോര്‍ഡ് 5, നോര്‍ഡ് സിഇ5, 15, നോര്‍ഡ് 3 5ജി. നതിങ് ഫോണ്‍ (2എ) പ്ലസ്, ഫോണ്‍ (3എ), ഫോണ്‍ (3എ) പ്രോ, ഫോണ്‍ (3), ഫോണ്‍ (2എ). ഫെയര്‍ഫോണ്‍ ഫെയര്‍ഫോണ്‍ 6. ഹോണര്‍ മാജിക്6 ലൈറ്റ് 5ജി എന്നിവയാണ് പട്ടികയിലുള്ള പ്രധാന ഹാന്‍ഡ് സെറ്റുകള്‍.

അതേസമയം, ആപ്പിള്‍ ഐഫോണുകള്‍, ഗൂഗിളിന്റെ പുതിയ പിക്‌സല്‍ മോഡലുകളായ പിക്‌സല്‍ 8, 9, 10, സാംസങ് ഗാലക്‌സി എസ്26 സീരീസ് എന്നീ ഫോണുകള്‍ സുരക്ഷാപരിശോധനയില്‍ വിജയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

News Now

Summary

Testing has revealed that smartphones from major brands including Samsung and Motorola can be unlocked using printed images of the owners face.


Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates