
സ്തനാർബുദം, സ്വയം പരിശോധിക്കേണ്ടത് എങ്ങനെ
സ്തനാർബുദം നേരത്തെ തിരിച്ചറിയാൻ സ്വയം സ്തന പരിശോധന (SBE) ഏറെ പ്രധാനമാണ്.

സ്ത്രീകളിൽ ഏറ്റവും കൂടുതൽ മരണ കാരണമാകുന്ന ഒന്നാണ് സ്താനാർബുദം. ഏതാണ്ട് 59 ശതമാനം സ്ത്രീകളും അർബുദത്തിന്റെ അവസാന ഘട്ടത്തിലാണ് രോഗനിർണയം നടത്തുക. ഇന്ത്യയിൽ 11 ശതമാനം സ്ത്രീകൾ മാത്രമാണ് പ്രാരംഭ ഘട്ടത്തിൽ രോഗത്തെ തിരിച്ചറിയുന്നതെന്നാണ് ജെഎഎംഎ ഓങ്കോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത്. രോഗ നിർണയം വൈകും തോറും അപകട സാധ്യത കൂടുതലാണ്.
സ്തനാർബുദം; അഞ്ച് ലക്ഷണങ്ങൾ
കക്ഷത്തിൽ ഉണ്ടാകുന്ന മുഴകൾ
സ്തനവലിപ്പത്തിലെ മാറ്റങ്ങൾ
മുലക്കണ്ണുകളിൽ നിന്നുള്ള അസാധാരണമായ സ്രവം. രക്തം കലർന്നതോ മഞ്ഞ കലർന്ന നിറത്തിലോ സ്രവങ്ങൾ കണ്ടാൽ ഡോക്ടറിനെ വിവരമറിയിക്കണം.
കോളർബോണിലോ കക്ഷത്തിനോ സമീപം നീർവീക്കം
ലിംഫിന് സമീപത്തുള്ള വേദന
സ്തനാർബുദം നേരത്തെ തിരിച്ചറിയാൻ സ്വയം സ്തന പരിശോധന (SBE) ഏറെ പ്രധാനമാണ്. അതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിലൂടെയും കൃത്യമായി പാലിക്കുന്നതിലൂടെയും സ്തനാർബുദത്തെ നേരത്തെ തിരിച്ചറിയാനും ചികിത്സിക്കാനും കഴിയും.
സ്വയം സ്തന പരിശോധന എങ്ങനെ നടത്താം
സ്റ്റെപ്പ് 1: സമയം തിരഞ്ഞെടുക്കുക: ഓരോ മാസവും സ്ഥിരമായ ഒരു സമയം തിരഞ്ഞെടുക്കുക, നിങ്ങളുടെ ആർത്തവചക്രം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷമുള്ള സമയമായിക്കണം തിരഞ്ഞെടുക്കേണ്ടത്.
സ്റ്റെപ്പ് 2: വിഷ്വൽ ഇൻസ്പെക്ഷൻ: നിങ്ങളുടെ കൈകൾ വശങ്ങളിൽ വച്ച് കണ്ണാടിക്ക് മുന്നിൽ നിൽക്കുക. വലുപ്പത്തിലോ ആകൃതിയിലോ ചർമ്മത്തിന്റെ ഘടനയിലോ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുക.
WHAT TO READ NEXT

വിറ്റാമിൻ അളവു കുറഞ്ഞാൽ കാൻസർ സാധ്യത കൂടാം, പഠനം
സ്റ്റെപ്പ് 3: നിങ്ങളുടെ തലയുടെ മുകളിൽ കൈകൾ ഉയർത്തി അതേ മാറ്റങ്ങൾ നിരീക്ഷിക്കുക.
സ്റ്റെപ്പ് 4: നേരെ കിടക്കുക. ഒരു ചെറിയ തലയിണയോ മടക്കിയ ടൗവ്വലോ ഉപയോഗിച്ച് തോളിനോട് ചേർത്ത് വെക്കുക. കൈകൾ ഉപയോഗിച്ച് സ്തനങ്ങൾ ക്ലോക്‌വൈസിൽ പരിശോധിക്കുക.
സ്റ്റെപ്പ് 5: ഇരു കക്ഷങ്ങളും പരിശോധിക്കുക. ലിംഫ് ഭാഗത്ത് ഏതെങ്കിലും തരത്തിൽ തടിപ്പ്, വേദന, അസാധാരണമായ മാറ്റങ്ങൾ എന്നിവ ശ്രദ്ധയിൽ പെട്ടാൽ ഡോക്ടറുമായി ബന്ധപ്പെടുക.
WHAT TO READ NEXT

ലോക കാൻസർ ദിനം; മുൻകരുതലെടുക്കാൻ ഇനിയും വൈകരുത്
സ്തനാരോഗ്യത്തിനായി എല്ലാ പ്രായത്തിലുള്ള സ്ത്രീകളും നിർബന്ധമായി ചെയ്‌തിരിക്കേണ്ടതാണ് സ്വയം സ്തന പരിശോധന. വീട്ടിലിരുന്ന് ലളിതമായി ചെയ്യാവുന്ന ഈ സ്തന പരിശോധന രോഗങ്ങൾ നേരത്തെ കണ്ടെത്താനും ചികിത്സിച്ച് മാറ്റാനും സഹായിക്കും. ബോധവൽക്കരണമാണ് പ്രാഥമിക പ്രതിരോധ നടപടി. കൂടുതൽ ബോധവൽക്കരണം നടത്തുന്നതിലൂടെ സ്തനാർബുദത്തെ പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിയാനും രോഗ നിർണയം നടത്താനും സാധിക്കും.
News Now
പ്രവാസികള്‍ക്ക് 'പറക്കാന്‍' ചെലവേറും; ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

ബാത്റൂമിലും നിങ്ങളുടെ ഡ്രസ്സിങ് ടേബിളിലും കാലാവധി കഴിഞ്ഞ് കിടക്കുന്ന ഈ സാധനങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?

ജയിലര്‍ 2വില്‍ തമന്നയെ മിസ് ചെയ്യും, ഒരു പാട്ടിലെങ്കിലും കൊണ്ടുവരാമെന്ന് നെല്‍സണോട് പറഞ്ഞതാണ്: രജനികാന്ത്

ശ്വാസംമുട്ടൽ, അമിതമായ ഭയം; പാനിക് അറ്റാക്ക് വന്നാൽ എന്തുചെയ്യണം?
Summary
Breast Cancer symptoms and How to conduct self test
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

