
ചൈനീസ് വൈദ്യശാസ്ത്രത്തിൽ 'യിൻ' എന്നത് ശരീരത്തിന്റെ ആരോഗ്യവും കരുത്തും വീണ്ടെടുക്കാൻ സഹായിക്കുന്ന ശക്തിയെയാണ് സൂചിപ്പിക്കുന്നത്.

News Now
വീട് വൃത്തിയാക്കാൻ നാരങ്ങ മതി, എട്ട് ക്ലീനിങ് ടിപ്പുകൾ

അക്കൗണ്ട് ഹാക്ക് ചെയ്തെന്ന് തെറ്റിദ്ധരിച്ചിച്ചു; സൈബര് ഉദ്യോഗസ്ഥന് ചമഞ്ഞ് തട്ടിപ്പ്, യുവാവിന് നഷ്ടമായത് വന്തുക

പൂജ വയ്ക്കേണ്ടത് എപ്പോള്? വീട്ടില് പൂജ വയ്ക്കുമ്പോള് എന്തൊക്കെ ശ്രദ്ധിക്കണം?

'വ്യാജ സിക്ക് ലീവ്'; ജീവനക്കാര് കൂട്ടത്തോടെ അവധിയില്, ക്ലിനിക്ക് ജീവനക്കാരി ജയിലില്

ആവശ്യത്തിന് ഉറങ്ങിയാലും അവധി ദിവസങ്ങളിൽ വിശ്രമിച്ചാലും 'ആ ക്ഷീണം' മാറുന്നില്ലെന്ന് തോന്നാറുണ്ടോ? അത് മനസ്സിനും ഒരു ക്ഷീണമായി തുടരും. ചൈനീസ് വൈദ്യശാസ്ത്രത്തിൽ ഇതിനെ യിൻ എനർജി കുറയുന്നതാകാം കാരണമെന്ന് പറയാറുണ്ട്. ചൈനീസ് വൈദ്യശാസ്ത്രത്തിൽ 'യിൻ' എന്നത് ശരീരത്തിന്റെ ആരോഗ്യവും കരുത്തും വീണ്ടെടുക്കാൻ സഹായിക്കുന്ന ശക്തിയെയാണ് സൂചിപ്പിക്കുന്നത്.
നല്ല ഉറക്കം, ഹോർമോൺ സന്തുലിതാവസ്ഥ, മനസ്സിന്റെ സമാധാനം ഇവയെല്ലാം 'യിനു'മായി ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീത്വത്തിന്റെ നഷ്ടപ്പെട്ടുപോയ ആന്തരിക ഊർജം വീണ്ടെടുക്കാൻ ചൈനീസ് വൈദ്യശാസ്ത്രത്തിൽ പറയുന്ന ചില ശീലങ്ങൾ ഇതൊക്കെയാണ്...
രാത്രി 11 മണി മുതൽ പുലർച്ചെ മൂന്ന് മണിവരെയുള്ള സമയത്താണ് ശരീരത്തിന് ഏറ്റവും കൂടുതൽ പുനരുജ്ജീവനം ലഭിക്കുന്നതെന്നാണ് ചൈനീസ് വൈദ്യശാസ്ത്രം കണക്കാക്കുന്നത്. ഈ സമയത്ത് ഉറക്കമില്ലാതെ തുടരുന്നത് ശരീരത്തിലെ സമ്മർദ്ദ ഹോർമോണുകളുടെ അളവ് വർധിപ്പിക്കുന്നു. അതുകൊണ്ട് നേരത്തെയുള്ള ഉറക്കം ശീലമാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
സാലഡുകളും തണുത്ത ഭക്ഷണങ്ങളുമാണ് ആരോഗ്യകരമെന്നാണ് പലരും കരുതുന്നത്. എന്നാൽ ചൂടുള്ളതും പാകം ചെയ്തതുമായ ഭക്ഷണങ്ങൾക്കാണ് ചൈനീസ് ചികിത്സാ തത്വങ്ങൾ മുൻഗണന നൽകുന്നത്. മുട്ട, എള്ള്, ഗോജി ബെറികൾ, അവക്കാഡോ തുടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ശരീരത്തെ ശക്തിപ്പെടുത്താനും ക്ഷീണം കുറയ്ക്കാനും സഹായിക്കുമെന്നാണ് ഇവരുടെ വിശ്വാസം.
ശരീരത്തെ അതിന്റെ പരിധിക്കപ്പുറം തള്ളിവിടുന്ന ഹൈ-ഇന്റൻസിറ്റി വർക്കൗട്ടുകൾ എല്ലാവർക്കും യോജിക്കണമെന്നില്ല. പ്രത്യേകിച്ച് ശരീരവും മനസ്സും ക്ഷീണിച്ചിരിക്കുമ്പോൾ ദിവസവും ഇത്തരത്തിലുള്ള വ്യായാമങ്ങൾ ചെയ്യുന്നത് നല്ലതല്ല. അത്തരം സമയങ്ങളിൽ യോഗ, നടത്തം പോലുള്ള ചെറുചലനങ്ങൾ ശരീരത്തിന് കൂടുതൽ ഗുണം ചെയ്യും. ഇവ ഊർജം നഷ്ടപ്പെടുത്താതെ സജീവമായിരിക്കാൻ സഹായിക്കും.
ശരീരത്തിന് സ്ഥിരമായ പോഷകം ആവശ്യമാണ്. തിരക്കിന്റെ പേരിൽ പ്രഭാതഭക്ഷണം ഒഴിവാക്കുന്നതും, തടി കുറയ്ക്കാനെന്ന പേരിൽ മണിക്കൂറുകളോളം പട്ടിണി കിടക്കുന്നതുമൊക്കെ ഇനി നിർത്താം. ഭക്ഷണം ഒഴിവാക്കുന്നത് പോഷകക്കുറവിനും ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും കാരണമാകും.
ഒരു കപ്പ് കാപ്പി ക്ഷീണം മാറ്റുമെങ്കിലും അത് ശരീരത്തിന്റെ ഊർജശേഖരം കൂട്ടുന്നില്ല. ചൈനീസ് വൈദ്യശാസ്ത്രപ്രകാരം കഫീനും മദ്യവും ശരീരത്തിൽ അമിതമായ ചൂട് സൃഷ്ടിക്കുകയും യിൻ ഊർജം കുറയാൻ കാരണമാവുകയും ചെയ്യാം. പ്രത്യേകിച്ച് വെറും വയറ്റിൽ ഇവ ഉപയോഗിക്കുന്നത് ശരീരത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കും.
എപ്പോഴും തിരക്കിലായിരിക്കുക എന്നത് പലരും നേട്ടമായാണ് പറയാറുള്ളത്. എന്നാൽ ശരീരത്തിനും മനസ്സിനും ഇടവേളകൾ ആവശ്യമാണ്. കുറച്ച് നേരമെങ്കിലും ഫോണും ജോലിയും മാറ്റിവെച്ച് ഒറ്റയ്ക്കിരിക്കുക, മെഡിറ്റേറ്റ്, അല്ലെങ്കിൽ വെറുതെ ശാന്തമായി ഇരിക്കുക...ഇതെല്ലാം യിൻ ഊർജം വീണ്ടെടുക്കാൻ സഹായിക്കുമെന്നാണ് ചൈനീസ് വൈദ്യശാസ്ത്രം പറയുന്നത്.
ശരിക്കുപറഞ്ഞാൽ ക്ഷീണം മാറ്റി ഊർജ്ജസ്വലരാകാൻ വളരെ എളുപ്പമാണ്. ഉറക്കസമയം അല്പം നേരത്തെയാക്കുക, ഭക്ഷണം കൃത്യമായി കഴിക്കുക, ശരീരത്തിന്റെ ക്ഷീണം തിരിച്ചറിയുക, സ്വയം പരിചരിക്കാൻ സമയം കണ്ടെത്തുക... ഈ ചെറിയ ശീലങ്ങൾ തന്നെ വലിയ മാറ്റങ്ങൾക്ക് തുടക്കമാകാം. ചിലപ്പോഴൊക്കെ നമുക്ക് നമ്മൾ നൽകുന്ന ഏറ്റവും വലിയ സമ്മാനം, അൽപം വിശ്രമം തന്നെയായിരിക്കും.
WHAT TO READ NEXT

'സൂപ്പർ ക്ലീനർ'! ബേക്കിങ് സോഡ ഉപയോഗിച്ച് വീട് വൃത്തിയാക്കാം
WHAT TO READ NEXT

തലയണ വൃത്തിയാക്കാനും സുഗന്ധമുള്ളതാക്കാനും ചില ബേക്കിങ് സോഡ ടിപ്സ്
Summary
Chinese traditional tips, fatigue in women
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



