
ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാം, ആരോഗ്യകരമായി തന്നെ
ചട്ടിയിൽ വന്ന വെച്ച് എണ്ണ സാധാരണ താപനിലയിലേക്ക് എത്താൻ കാത്തിരിക്കുക.

പപ്പടവും മീനുമൊക്കെ വറുത്ത ശേഷം അവശേഷിക്കുന്ന എണ്ണ എന്തു ചെയ്യുന്നമെന്നത് വലിയൊരു ചോദ്യമാണ്. ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന തോന്നലിൽ മിക്കയാളുകളും അത് കളയുകയാണ് പതിവ്. എന്നാൽ ഒരിക്കൽ ഉപയോഗിച്ച എണ്ണ ആരോഗ്യകരമായി തന്നെ സൂക്ഷിക്കാനും അത് വീണ്ടും ഉപയോഗിക്കാനും കഴിയും. എങ്ങനെയാണെന്നല്ലേ..?
ബാക്കി വന്ന എണ്ണ അപ്പോൾ തന്നെ അരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുന്ന അബദ്ധമാണ് പലപ്പോഴും കണ്ടുവരുന്നത്. ഇത് എണ്ണ പെട്ടെന്ന് കേടാകാൻ കാരണമാകുന്നു. എന്നാൽ ചട്ടിയിൽ വന്ന വെച്ച് എണ്ണ സാധാരണ താപനിലയിലേക്ക് എത്താൻ കാത്തിരിക്കുക.
എണ്ണ തണുത്ത ശേഷം എണ്ണയിലെ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ അരിച്ചെടുത്തു മാറ്റാം. വൃത്തിയുള്ള അരിപ്പയോ കോട്ടൺ തുണിയോ അതിനായി ഉപയോഗിക്കാം. ഇത് എണ്ണ പെട്ടെന്ന് കേടാകുന്നത് തടയുന്നു. ഭക്ഷണത്തിന്റെ രുചിയിലും വ്യത്യാസമുണ്ടാക്കില്ല.
WHAT TO READ NEXT

കാപ്പിയിലേക്ക് പാൽ ഒഴിച്ചാൽ ഗുണം പോയി, കരളിനിഷ്ടം കട്ടൻ
എണ്ണ എങ്ങനെ സൂക്ഷിക്കാം?
എണ്ണയുടെ ഷെൽഫ് ലൈഫ് പ്രധാനമായും നിങ്ങൾ അത് എങ്ങനെ സംഭരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഫിൽട്ടർ ചെയ്ത് തണുപ്പിച്ച എണ്ണ എല്ലായ്പ്പോഴും ഒരു ഗ്ലാസ് കുപ്പിയിലോ വൃത്തിയുള്ള സ്റ്റീൽ പാത്രത്തിലോ അടച്ചു സൂക്ഷിക്കാം. പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിക്കുന്ന എണ്ണ പെട്ടെന്ന് കേടാകാൻ സാധ്യതയുണ്ട്, അതിനാൽ ഇവ ഒഴിവാക്കുന്നതാണ് നല്ലത്. സൂര്യപ്രകാശത്തിൽ നിന്നോ അമിതമായ ചൂടിൽ നിന്നോ അകലെ സൂക്ഷിക്കുക.
വീണ്ടും ഉപയോഗിക്കുന്നതിന് മുമ്പ് എണ്ണ പരിശോധിക്കണം
ഈ എണ്ണ വീണ്ടും ഉപയോഗിക്കുന്നതിന് മുൻപ് വീണ്ടും പരിശോധിക്കുക. അരോചകമായ മണം വരുന്നുണ്ടെങ്കിൽ അത് ഉപയോഗിക്കരുത്. കൂടാതെ എണ്ണ വളരെയധികം ഇരുണ്ടതോ അമിതമായി കട്ടിയുള്ളതോ ആയി തോന്നുന്നുവെങ്കിൽ അത് ഉപേക്ഷിക്കുന്നതാണ് നല്ലത്. മാത്രമല്ല, ഓരേ എണ്ണ ആവർത്തിച്ച് വീണ്ടും ചൂടാക്കുന്നത് നല്ലതല്ല. രണ്ടു തവണയിൽ കൂടുതൽ ചൂടാക്കാതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കുക. ഈ എണ്ണ ഡീപ്പ് ഫ്രൈ ചെയ്യുന്നതിന് വീണ്ടും ഉപയോഗിക്കരുത്.
News Now
വെള്ളി വെങ്കലം മെഡലുകൾ! 'തോക്കെടുത്ത' നാനാ... സിനിമയിൽ അല്ല!!!

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്

ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

Summary
How to reuse Cooking oil
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



