ദിവസവും 7000 ചുവടുകൾ, ഏറ്റവും ഇഷ്ടം 'ലെഗ് ഡേ'; നിത അംബാനിയുടെ ഫിറ്റ്നസ് രഹസ്യം
ആഴ്ചയിൽ അഞ്ച് മുതൽ ആറ് ദിവസം വരെ വ്യായാമത്തിന് സമയം കണ്ടെത്താറുണ്ട്.
പ്രായം കൂടുന്നതനുസരിച്ച് ശരീരത്തിന്റെ ബലവും ഊർജ്ജവും കുറയുന്നത് സ്വാഭാവികമാണ്. എന്നാൽ 62-ാം വയസ്സിലും ആരോഗ്യത്തോടെയും ചുറുചുറുക്കോടെയും സജീവമാണ് റിലയൻസ് സാമ്രജ്യത്തിൻ്റെ മുഖമായ നിത അംബാനി. പ്രായത്തെ ചെറുത്തു തോൽപ്പിക്കാനല്ല, അതിനെ അഭിമാനത്തോടെ സ്വീകരിച്ച് എനർജറ്റിക്കായി ജീവിക്കുകയാണ് വേണ്ടതെന്ന് നിത അംബാനി ഓർമിപ്പിക്കുന്നു.
ശരീരം മെലിഞ്ഞിരിക്കണം എന്നതിനെക്കാൾ ശക്തിയും ചലനശേഷിയും ദൈനംദിന കാര്യങ്ങള്‍ ചെയ്യാനുള്ള ഊര്‍ജവുമാണ് ഫിറ്റ്‌നസിന്റെ ലക്ഷ്യമെന്നാണ് നിത അംബാനിയുടെ നിലപാട്. അതിനായി കഠിന ഡയറ്റിങ്ങിൻ്റെയോ പഥ്യങ്ങളുടെയോ ആവശ്യമില്ല. അച്ചടക്കമുള്ള ജീവിതശൈലി പിന്തുടരുകയാണ് പ്രധാനം.
WHAT TO READ NEXT

ചായ കുടിക്കുന്ന സമയമാണ് പ്രശ്നം? ഒഴിവാക്കേണ്ട 5 സാഹചര്യങ്ങൾ
വ്യായാമത്തിന് വലിയ പ്രാധാനമുണ്ട്
ആഴ്ചയിൽ അഞ്ച് മുതൽ ആറ് ദിവസം വരെ വ്യായാമത്തിന് സമയം കണ്ടെത്താറുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കി വ്യായാമം ഓരോ ദിവസവും മാറ്റിമാറ്റിയാണ് ചെയ്യുന്നതെന്ന് നിത അംബാനി പറയുന്നു.
കാലുകള്‍, കൈകള്‍, പുറം, കോര്‍ മസിലുകള്‍ എന്നിവയ്ക്കുള്ള വ്യായാമങ്ങള്‍ മാറ്റിമാറ്റി ചെയ്യും. ഇതില്‍ സ്‌ട്രെങ്ത് ട്രെയിനിങ്, യോഗ, ഫ്‌ളെക്‌സിബിലിറ്റി, മൊബിലിറ്റി, കോര്‍ സ്‌ട്രെങ്തനിങ് എന്നിവ ഉള്‍പ്പെടുന്നു.
കൂടാതെ ചില ദിവസങ്ങളിൽ നീന്തലും അക്വാ എക്സർസൈസുകളും ചെയ്യാറുണ്ട്. ഒരു മണിക്കൂർ നീളുന്ന നൃത്തപരിശീലനവും ദിവസവും 5,000 മുതൽ 7,000 ചുവടുകൾ വരെയുള്ള നടപ്പും ഇതോടൊപ്പമുണ്ട്. മാത്രമല്ല, വ്യായാമം ചെയ്യുമ്പോൾ സന്തോഷം നൽകുന്ന എൻഡോർഫിനുകൾ ഉൽപാദിപ്പിക്കുകയും മാനസികസമ്മർദം കുറച്ച് ദിവസം മുഴുവൻ പോസിറ്റീവ് ഊർജം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നുവെന്ന് അവർ പറയുന്നു.
ഏറ്റവും ഇഷ്ടം 'ലെഗ് ഡേ'
നിത അംബാനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യായാമ ദിവസങ്ങളിലൊന്ന് ലെഗ് ഡേയാണ്. ചെറുപ്പം മുതല്‍ തന്നെ ഭാരതനാട്യം അഭ്യസിച്ചുവരുന്നതിനാല്‍ കാലുകളുടെ കരുത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും അവര്‍ പറയുന്നു. ആറാം വയസ്സ് മുതൽ ഭാരതനാട്യം പഠിക്കാന്‍ തുടങ്ങിയതാണ് നിത. അതുകൊണ്ടു തന്നെ നൃത്തവും അവരുടെ ശാരീരികക്ഷമത നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
നിത അംബാനിയുടെ ഭക്ഷണക്രമം
ജൈവവും പ്രകൃതിദത്തവുമായ സമീകൃത സസ്യാഹാരമാണ് നിത അംബാനി പിന്തുടരുന്നത്. സസ്യാഹാരിയായ അവർ ഓർഗാനിക്, പ്രകൃതിദത്ത ഭക്ഷണങ്ങൾക്കാണ് മുൻഗണന നൽകുന്നത്. ഭക്ഷണക്രമത്തിൽ പ്രോട്ടീന് വലിയ പ്രാധാന്യ നൽകാറുണ്ട്. കൂടാതെ പഞ്ചസാരയോ അതിന് പകരമുള്ള കൃത്രിമ മധുരങ്ങളോ ഉപയോഗിക്കാറില്ല.
WHAT TO READ NEXT

പ്രോട്ടീൻ പൗഡർ കഴിക്കുമ്പോൾ, ഈ 5 അബദ്ധങ്ങൾ ഒഴിവാക്കണം
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Nita Ambani Fitness secrete
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

'അത്ഭുതദ്വീപിന് ഫസ്റ്റ് ഡെ ഫുള്‍ കൂവലായിരുന്നു'; പൃഥ്വിരാജിനോടുള്ള രോഷമായിരുന്നോ എന്ന് അറിയില്ലായിരുന്നു: ഗിന്നസ് പക്രു
ഒരിക്കലും തെറ്റ് ചെയ്തിട്ടില്ലാത്ത ഒരാൾ പുതിയതായി ഒന്നും പരീക്ഷിച്ചിട്ടില്ല: ആൽബർട്ട് ഐൻസ്റ്റീൻ



