
നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പനിയും ശ്വാസതടസവും; എന്താണ് ടെഫ്ല്ലോൺ ഫ്ല്യൂ?
നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങളും ഉയര്‍ത്തുന്നുണ്ട്.

നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ ഇല്ലാത്ത അടുക്കള ചുരുക്കമായിരിക്കും. പാചകം എളുപ്പമാക്കുന്നു, കുറച്ച് എണ്ണ മതിയാകും, എളുപ്പം വൃത്തിയാക്കാം എന്നിങ്ങനെ നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ക്കൊണ്ട് ഗുണങ്ങള്‍ ഏറെയാണ്. എന്നാല്‍ നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങളും ഉയര്‍ത്തുന്നുണ്ട്. അതിലൊന്നാണ് ടെഫ്ല്ലോണ്‍ പനി.
അതായത്, നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍ അമിതമായി ചൂടാകുമ്പോള്‍ ഉയരുന്ന പുക ശ്വസിച്ചുണ്ടാകുന്നതാണ് ടെഫ്‌ലോണ്‍ പനി. 2023-ല്‍ മാത്രം ഏതാണ്ട് 250ലധികം അമേരിക്കക്കാരാണ് ടെഫ്‌ലോണ്‍ ഫ്‌ല്യൂ ബാധിച്ചു ചികിത്സ തേടിയത്. ഇത് ശ്വാസകോശ സംബന്ധമായ രോഗാവസ്ഥയാണ്.
നോണ്‍ സ്റ്റിക് പാത്രങ്ങളുടെ കോട്ടിങ്ങിനായി ഉപയോഗിക്കുന്ന ഒരു രാസവസ്തുവാണ് പോളിടെട്രാഫ്‌ലൂറോഎഥിലീന്‍ ഇത് സാധാരണയായി ടെഫ്‌ലോണ്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ പാത്രങ്ങൾ ഏകദേശം 260°C-ന് മുകളിൽ ചൂടാകുമ്പോൾ ടെഫ്ലോൺ കോട്ടിങ് തകർന്ന് ദോഷകരമായ പുക പുറത്തുവിടും. ഈ പുക ശ്വസിക്കുന്നതിലൂടെയാണ് ടെഫ്ലോൺ ഫ്ലൂ ഉണ്ടാകുന്നത്.
സാധാരണ പനിയുടേതിന് സമാനമായി പനി, വിറയൽ, തലവേദന, ശരീരവേദന, നെഞ്ചിലെ ബുദ്ധിമുട്ട്, ചുമ, ക്ഷീണം എന്നിവയാണ് ടെഫ്ലോൺ ഫ്ലൂവിന്റെ ലക്ഷണങ്ങൾ. പുക ശ്വസിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളില്‍ ലക്ഷണങ്ങൾ പ്രകടമാകും. ഈ ലക്ഷണങ്ങൾ സാധാരണയായി 12 മുതൽ 48 മണിക്കൂറിനുള്ളിൽ സ്വയം ഭേദമാകും. ചിലരില്‍ ഇത് ശ്വാസംമുട്ടൽ പോലുള്ള ഗുരുതരമായ ലക്ഷണങ്ങൾ ഉണ്ടാക്കാം.
WHAT TO READ NEXT

എയർ ഫ്രയറിൽ ഈ 5 ഭക്ഷണങ്ങൾ ഉണ്ടാക്കാൻ പാടില്ല
നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നോൺ-സ്റ്റിക്ക് പാത്രങ്ങൾ വളരെ ഉയർന്ന താപനിലയിൽ ഉപയോഗിക്കരുത്.
ഒഴിഞ്ഞ നോൺ-സ്റ്റിക്ക് പാത്രം അടുപ്പത്ത് വെച്ച് ചൂടാക്കുന്നത് വളരെ വേഗം താപനില ഉയരാൻ കാരണമാകും. അതുകൊണ്ട് പാചകം തുടങ്ങുന്നതിന് മുമ്പ് എണ്ണയോ വെണ്ണയോ ചേർക്കുക.
അടുക്കളയിൽ എക്സ്ഹോസ്റ്റ് ഫാൻ ഉപയോഗിക്കുകയോ ജനലുകൾ തുറന്നിടുകയോ ചെയ്യുന്നത് പുക പുറത്തേക്ക് പോകാൻ സഹായിക്കും.
നോൺ-സ്റ്റിക്ക് പാത്രങ്ങളിൽ പോറലുകളോ കേടുപാടുകളോ ഉണ്ടായാൽ അത് ഉടൻ മാറ്റണം.
News Now
കളമശേരി കൂട്ടബലാത്സംഗം; പ്രതികളായ യുവതിയും യുവാവും പിടിയില്‍; ഒളിവില്‍ കഴിഞ്ഞത് വയനാട്ടില്‍

പാഴെന്ന് കരുതി കളയുന്ന മത്തങ്ങക്കുരു; ആരോഗ്യത്തിന് ഇത്രയും ഗുണങ്ങളോ?
പ്രാരംഭവില 11.80 ലക്ഷം; ഹോണ്ട എലിവേറ്റ് ഫെയ്സ് ലിഫ്റ്റ് വിപണിയില്‍, അറിയാം ഫീച്ചറുകള്‍

10.6 ലക്ഷം കോടിയുടെ വമ്പന്‍ ഡീല്‍ ! വാര്‍ണര്‍ ബ്രോസിനെ ഏറ്റെടുത്തത് പാരമൗണ്ട്

Summary
Teflon flu: Non-stick cookware can make you sick
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



