
'കല്യാണി'ക്കൊപ്പം ഒഴുകി പ്രഭുദേവ, ഈ മെയ്‌വഴക്കത്തിന് പിന്നിലൊരു സീക്രട്ട് ഉണ്ട്
കല്യാണി എന്ന വൈറൽ ഗാനത്തിന് പ്രഭുദേവയുടെ ചുവടുകൾ കണ്ട് കമൻ്റ് ബോക്സിൽ നിറഞ്ഞത് ഒരു ചോദ്യമായിരുന്നു.

53-ാം വയസ്സിലും മെയ് വഴക്കത്തിൽ ഇന്നും ആ പഴയ 25കാരനാണ് പ്രഭുദേവ. നടനായും സംവിധായകനായും കൊറിയോഗ്രഫറായുമൊക്കെ സിനിമയിൽ 32 വർഷമായി സജീവമാണ് അദ്ദേഹം. ഇന്ത്യയുടെ മൈക്കിൾ ജാക്സൺ എന്നാണ് ആരാധകർ അദ്ദേഹത്തെ വിളിക്കാറ്. ഇടവേളയ്ക്ക് ശേഷം അദ്ദേഹത്തിൻ്റെ പുതിയൊരു വീഡിയോ വൈറലായിരുന്നു.
WHAT TO READ NEXT

കൊളസ്ട്രോൾ കൂട്ടുന്ന 6 'ഹെൽത്തി' ഭക്ഷണങ്ങൾ
കല്യാണി എന്ന വൈറൽ ഗാനത്തിന് പ്രഭുദേവയുടെ ചുവടുകൾ കണ്ട് കമൻ്റ് ബോക്സിൽ നിറഞ്ഞത് ഒരു ചോദ്യമായിരുന്നു. 'ഈ പ്രായത്തിലും ഇങ്ങനെ ഒഴുകി നൃത്തം ചെയ്യാൻ എങ്ങനെ സാധിക്കുന്നു, എന്താണ് ആ മെയ് വഴക്കത്തിൻ്റെ സീക്രട്ട്'
പ്രഭുദേവിൻ്റെ ഡയറ്റ് ശീലങ്ങൾ
കർശനവും ലളിതവുമായ ഭക്ഷണക്രമവും വർക്ക്ഔട്ടുമാണ് അദ്ദേഹത്തെ ഊർജ്ജസ്വലതയോടും മെലിഞ്ഞ ശരീരപ്രകൃതിയോടും നിലനിർത്താൻ അദ്ദേഹത്തെ സഹായിക്കുന്നത്.
ഓട്സും ജ്യൂസും കഴിച്ചാണ് അദ്ദേഹം ദിവസം ആരംഭിക്കുന്നത്. ഉച്ചഭക്ഷണത്തിൽ ചോറ് പൂർണമായും ഒഴിവാക്കും. പകരം മില്ലറ്റാണ് കഴിക്കുന്നത്.
രാത്രി 7 മണിയോടെ രണ്ട് ഇഡ്ഡലി മാത്രം കഴിച്ച് ആ ദിവസത്തെ ഭക്ഷണം അവസാനിപ്പിക്കുകയും ചെയ്യുന്നു. അതിനു ശേഷവും വിശക്കുകയാണെങ്കിൽ ഏതെങ്കിലും പഴങ്ങൾ കഴിക്കും. എണ്ണ പൂർണമായും ഒഴിവാക്കിയുള്ള ഭക്ഷണരീതിയാണ് അദ്ദേഹത്തിന്റേത്.
കഴിവതും പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുകയാണ് പതിവ്. പൂർണമായും സസ്യാഹാരിയാണ് പ്രഭുദേവ. ജീവിതത്തിൽ ആകെ 30-40 തവണ മാത്രമേ താൻ ജിമ്മിൽ പോയിട്ടുള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ തളരുന്നത് വരെ നൃത്തം ചെയ്യും.
WHAT TO READ NEXT

30 ദിവസം പഞ്ചസാര ഒഴിവാക്കിയാൽ ശരീരത്തിൽ എന്ത് സംഭവിക്കും?
WHAT TO READ NEXT

ഷുഗർ 600 കടന്നു, എന്താണ്ട് രാം കപൂർ പറഞ്ഞ 'ഡയബറ്റിക് കോമ'?
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Prabhu Dev Diet and fitness secrete
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




