
ഷുഗർ 600 കടന്നു, എന്താണ്ട് രാം കപൂർ പറഞ്ഞ 'ഡയബറ്റിക് കോമ'?
ബ്ലഡ് ഷുഗർ നില 600 കടക്കുന്നത് അടിയന്തര സേവനം ലഭ്യമാക്കേണ്ട കാര്യമായാണ് വിദഗ്ധർ പറയുന്നത്.

ലോകത്തിൽ ഏറ്റവും കൂടുതൽ പ്രമേഹരോഗികൾ ഉള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യയിൽ മിക്കവീടുകളിലും ശരാശരി ഒരു പ്രമേഹരോഗിയെങ്കിലും ഉണ്ടാകും. രക്തത്തിലെ പഞ്ചസാരയുടെ ഗണ്യമായ ഏറ്റക്കുറച്ചിലുകൾ ഹൃദയാഘാതം ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. കഴിഞ്ഞ ദിവസം നടൻ രാം കപൂർ തനിക്ക് ഷുഗർ നില 600 വരെ ഉയർന്നുവെന്ന് പറഞ്ഞത് സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായിരുന്നു.
അക്കാലങ്ങളിൽ ദിവസവും 14 മണിക്കൂർ വരെ ജോലി ചെയ്യുമായിരുന്നു. മാത്രമല്ല, കടുത്ത വിഷാദരോഗത്തിലൂടെയാണ് താൻ ആ സമയം കടന്നു പോയിരുന്നതെന്നും താരം പറഞ്ഞു. ബ്ലഡ് ഷുഗർ നില 600 കടക്കുന്നത് അടിയന്തര സേവനം ലഭ്യമാക്കേണ്ട കാര്യമായാണ് വിദഗ്ധർ പറയുന്നത്. ഗുരുതരമായ നിലയിൽ നിർജലീകരണം, ആശയക്കുഴപ്പം, ഡയബറ്റിക് കോമ തുടങ്ങിയവയ്ക്ക് കാരണമാകാം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചില്ലെങ്കിൽ ജീവനു തന്നെ അപകടമാവാനിടയുണ്ട്.
എന്താണ് രാം കപൂർ പറഞ്ഞ ഡയബറ്റിക് കോമ?
ബ്ലഡ് ഷുഗർ അസാധാരണ നിലയിലേക്ക് പോകുമ്പോൾ അബോധാവസ്ഥയിലാവുന്ന, ഗുരുതര ആരോഗ്യ അവസ്ഥയാണ് ഡയബറ്റിക് കോമ. ഹൈപ്പർഗ്ലൈസീമിയ എന്ന രക്തത്തിലെ പഞ്ചസാര ഉയർന്ന അവസ്ഥയും ഹൈപ്പോഗ്ലൈസീമിയ എന്ന രക്തത്തിലെ പഞ്ചസാര കുറയുന്ന അവസ്ഥയും ഡയബറ്റിക് കോമയിലേക്ക് നയിക്കാം. ശ്രദ്ധിച്ചില്ലെങ്കിൽ മരണകാരണവുമാവാം.
ഹൈപ്പർഗ്ലൈസീമിയയുടെ ലക്ഷണങ്ങൾ
അമിതമായ ദാഹം
ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ
കാഴ്ച മങ്ങൽ
ക്ഷീണം, തളർച്ച
തലവേദന
ഛർദിയും ഓക്കാനവും
ശ്വാസതടസ്സം
വയറുവേദന
വായ വരളുക
ഹൈപ്പോഗ്ലീസിമിയയുടെ ലക്ഷണങ്ങൾ
വിറയൽ
ഉത്കണ്ഠ
അമിതക്ഷീണം
തളർച്ച
വിയർപ്പ്
വിശപ്പ്
ചർമത്തിൽ ഇക്കിളി
തലവേദന
കാഴ്ച മങ്ങൽ
ആശയക്കുഴപ്പം
WHAT TO READ NEXT

30 ദിവസം പഞ്ചസാര ഒഴിവാക്കിയാൽ ശരീരത്തിൽ എന്ത് സംഭവിക്കും?
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
What is diabetic coma
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






