നോമ്പിന് ശേഷമുള്ള ഏറ്റവും സാധാരണമായ വെല്ലുവിളികളിൽ ഒന്ന് വിശപ്പ് വർധിക്കുന്നതാണ്.

Smart Recovery After Ramadan fasting
Smart Recovery After Ramadan fastingSource by : Express Photo
Last Updated :19 March 2026, 11:45 am IST

News Now

വിശുദ്ധിയോടെ ഒരു മാസം നീണ്ട വ്രതാനുഷ്ഠാനങ്ങൾക്ക് ശേഷം വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. നോമ്പുകാലത്തിന് ശേഷം ജീവിതം സാധാരണ നിലയിലേക്ക് മടങ്ങുമ്പോൾ ദൈനംദിന വെല്ലുവിളികൾ കൂടും. ഭക്ഷണരീതി മുതൽ ഉറക്കക്രമം ക്രമീകരിക്കുന്നതിൽ വരെ അതുണ്ടാകും.

ആരോഗ്യകരമായ ഭക്ഷണരീതി പുനഃസ്ഥാപിക്കുക

നോമ്പിന് ശേഷമുള്ള ഏറ്റവും സാധാരണമായ വെല്ലുവിളികളിൽ ഒന്ന് വിശപ്പ് വർധിക്കുന്നതാണ്. ഒരു മാസം നീണ്ട ഉപവാസത്തിനു ശേഷം, നല്ലതു പോലെ ഭക്ഷണം കഴിക്കണമെന്ന് തോന്നുക സ്വാഭാവികമാണ്. എന്നാൽ നിയന്ത്രിച്ചില്ലെങ്കിൽ ഇത് അനാരോഗ്യകരമായ ഭക്ഷണശീലങ്ങളിലേക്ക് പോകാം.

ഭക്ഷണം കഴിക്കാൻ ഒരു സമയക്രമം സ്ഥിരമായി പാലിക്കുന്നത് അമിത ഭക്ഷണം കഴിക്കുന്നത് തടയാൻ സഹായിക്കും. കാഴ്ച പ്രലോഭനം മൂലമോ ഉപവാസത്തിനു ശേഷം ഭക്ഷണം കഴിക്കണം എന്ന പ്രതികാര മനോഭാവമോ മൂലം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.

ഭക്ഷണത്തിൽ കൂടുതൽ പച്ചക്കറിയും പഴങ്ങളും പയറുവർഗവും ഉൾപ്പെടുത്തുക. ഇതിലെ നാരുകൾ ദഹനത്തെ സുഖമമാക്കുകയും കൂടുതൽ സംതൃപി നൽകുകയും ചെയ്യും ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും.

ഉറക്കചക്രം നേരെയാക്കാം

നോമ്പുകാലത്ത് പ്രഭാതഭക്ഷണം (സഹുർ), രാത്രി വൈകിയുള്ള പ്രാർത്ഥനകൾ എന്നിവ കാരണം പലർക്കും ഉറക്ക സമയക്രമത്തിൽ മാറ്റം വരുന്നു. നോമ്പിന് ശേഷം സ്ഥിരമായ സർക്കാഡിയൻ റിഥം പുനഃസ്ഥാപിക്കേണ്ടത് പ്രധാനമാണ്.

രാത്രി ഏഴ് മുതൽ എട്ട് മണിക്കൂർ ഉറങ്ങാൻ ശ്രമിക്കുക. വിട്ടുമാറാത്ത ഉറക്കക്ഷീണം പ്രതിരോധ ശേഷിയെ ദുർബലപ്പെടുത്താം. മെച്ചപ്പെട്ട ഉറക്കത്തിന് ദിവസവും ഓരേ സമയം ഉറങ്ങാനും ഉണരാനും ശ്രമിക്കുക.

ജലാംശം നിലനിർത്തുക

നോമ്പുകാലത്തിന് ശേഷം നേരിടുന്ന മറ്റൊരു പ്രശ്നമാണ് പലപ്പോഴും വെള്ളം കുടിക്കുന്നത് അവഗണിക്കുന്നത്. ശരീരത്തിൽ ജലാംശം കുറഞ്ഞാൽ നിർജ്ജലീകരണത്തിനുള്ള സാധ്യത വർധിപ്പിക്കും. ദിവസവും കുറഞ്ഞത് 2 ലിറ്റർ പ്ലെയിൻ വെള്ളം കുടിക്കാൻ ശ്രമിക്കുക. ശരീര താപനില നിയന്ത്രിക്കാനും പോഷകങ്ങൾ കൊണ്ടുപോകാനും മൂത്രത്തിലൂടെയും വിയർപ്പിലൂടെയും വിഷവസ്തുക്കളെ നീക്കം ചെയ്യാനും വെള്ളം സഹായിക്കുന്നു.

ശാരീരിക പ്രവർത്തനങ്ങളിലേക്ക് മടങ്ങുക

നോമ്പുകാലത്തിന് ശേഷം ശരീരഭാരം കൂടുന്നത് ഒരു സാധാരണ ആശങ്കയാണ്. ഉയർന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നതുമാണ് ഇതിന് കാരണം. വ്യായാമം പുനഃസ്ഥാപിക്കുന്നതിന് മുൻഗണന നൽകുക.

എല്ലാ ദിവസവും രാവിലെ 15 മിനിറ്റ് നടത്തം അല്ലെങ്കിൽ വൈകുന്നേരം സൈക്കിൾ യാത്ര. ക്രമേണ പ്രവർത്തന നില വർധിപ്പിക്കുക.

ഫാസ്റ്റ് ഫുഡ് പരിമിതപ്പെടുത്താം

നോമ്പുകാലത്തിന് ശേഷം ചിലർ ഫാസ്റ്റ് ഫുഡ് അല്ലെങ്കിൽ റെഡി ടു ഈറ്റ് ഭക്ഷണങ്ങളിലേക്ക് തിരിയാനുള്ള സാധ്യതയുണ്ട്. വല്ലപ്പോഴും നല്ലതാണെങ്കിലും പതിവാക്കുന്നത് ആരോഗ്യത്തിന് ഗുണകരമല്ല. ഫാസ്റ്റ് ഫുഡിൽ കലോറി, സോഡിയം, പൂരിത കൊഴുപ്പ് എന്നിവ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് ഉയർന്ന രക്തസമ്മർദം, കോളസ്ട്രോൾ, പ്രമേഹ സാധ്യത എന്നിവ വർധിപ്പിക്കും. വീട്ടിൽ സുരക്ഷിതമായ ചേരുവകൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

പതിവ് പരിശോധനകൾ

നോമ്പുകാലത്തിന് ശേഷം ഒരു അടിസ്ഥാന ആരോഗ്യ പരിശോധന നടത്തുന്നത് നല്ലതാണ്. കൊളസ്ട്രോൾ അളവ്, രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാര, യൂറിക് ആസിഡ് അളവ് എന്നിവ പരിശോധിച്ചറിയണം. ഇത് കൂടുതൽ ആശങ്ക ഉണ്ടാക്കുമെന്നല്ല, പകരം നിങ്ങളുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് വിലയിരുത്താൻ സഹായിക്കും.

Summary

Smart Recovery After Eid, Rebuild Energy, Regain Balance, and Restore Healthy Habits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates