താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീണു എന്ന് പറയുന്നപ്പോലെ പാമ്പിനെ ഇരയാക്കാന്‍ ശ്രമിച്ച പരുന്തിന് സംഭവിച്ച ദുര്‍വിധിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്

EAGLE
പരുന്തിനെ പാമ്പ് വരിഞ്ഞുമുറുക്കുന്ന ദൃശ്യംSource by : വീഡിയോ സ്ക്രീൻഷോട്ട്
Last Updated :21 May 2024, 5:12 pm IST

News Now

പരുന്തിന്റെ മുന്നില്‍ അകപ്പെട്ടാല്‍ പാമ്പിന് രക്ഷയില്ല എന്നാണ് പൊതുവേ പറയാറ്. പാമ്പിനെ റാഞ്ചാന്‍ പരുന്തിന് പ്രത്യേക കഴിവാണ്. താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീണു എന്ന് പറയുന്നപ്പോലെ പാമ്പിനെ ഇരയാക്കാന്‍ ശ്രമിച്ച പരുന്തിന് സംഭവിച്ച ദുര്‍വിധിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. എതിരാളിയെ ചെറുതാക്കി കാണരുത് എന്ന സന്ദേശം നല്‍കി പരുന്ത് അവസാനം പാമ്പിന്റെ തന്നെ ഇരയായി തീരുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തുടക്കത്തില്‍ പരുന്തിന്റെ കാലില്‍ കിടന്ന് പുളയുകയാണ് പാമ്പ്. തന്നെ തിരിച്ച് ആക്രമിക്കുകയില്ല എന്ന അമിത ആത്മവിശ്വാസത്തില്‍ നില്‍ക്കുമ്പോഴാണ് ട്വിസ്റ്റ്. പെട്ടെന്ന് തന്നെ പാമ്പ് പരുന്തിനെ ചുറ്റിവരിയാന്‍ തുടങ്ങി. കൊത്തി പാമ്പിനെ ഇതില്‍ നിന്ന് അകറ്റാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ വിടാന്‍ ഭാവമില്ലാതെ നിന്ന പാമ്പിന്റെ ഇരയാകുന്നതാണ് വീഡിയോയുടെ അവസാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates