
'ഒരിഞ്ചു വിട്ടുതരില്ല; കിടക്കയ്ക്കായി പോരടിച്ച് ആനയും മനുഷ്യനും'; വൈറല്‍ വീഡിയോ
മനുഷ്യരുമായി വളരെ വേഗത്തില്‍ ചങ്ങാത്തം കൂടുന്നവരാണ് ആനകള്‍. എന്നാല്‍ കുട്ടിയാനയുടെ കുറുമ്പു കണ്ടാലോ?
മനുഷ്യരുമായി വളരെ വേഗത്തില്‍ ചങ്ങാത്തം കൂടുന്നവരാണ് ആനകള്‍. എന്നാല്‍ കുട്ടിയാനയുടെ കുറുമ്പു കണ്ടാലോ?. ആരായാലും നോക്കി നിന്നുപോകുമെന്നാവും ഉത്തരം. അത്തരത്തില്‍ ഒരുവീഡിയോ ആണ് സാമൂഹികമാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നത്. ഒരു കുട്ടി ആനയും അതിന്റെ സംരക്ഷകനും തമ്മിലുള്ള ഏറ്റുമുട്ടലാണ് വീഡിയോയിലുള്ളത്.
വളരെ പ്രയാസപ്പെട്ടാണ് ആനക്കാരന് കിടക്കുന്ന കിടക്കയ്ക്കടുത്തേക്ക് ആനക്കുട്ടി വരുന്നത്. അവിടെ കിടക്കുകയായിരുന്ന ആനക്കാരനെ കിടക്കുന്ന മെത്തയില്‍ നിന്ന് എഴുന്നേല്പ്പിക്കുന്നു. എന്നാല്‍ കുട്ടിക്കുറുമ്പനുമായി മല്ലിട്ട് ആനക്കാരന് കിടക്കയില്‍ തന്നെ കിടക്കുന്നു. ഒടുവില്‍ പിണങ്ങിപ്പോയ ആനക്കുട്ടിയെ അനുനയിപ്പിച്ച് കിടക്കയില്‍ കെട്ടിപ്പിടിച്ച് കിടക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.
ഡോ. സാമ്രാട്ട് ഗൗഡയാണ് വീഡിയോ ട്വിറ്ററില്‍ പങ്കിട്ടത്. ഇത് തന്റെ കിടക്കയാണ് എഴുന്നേല്ക്കൂ എന്ന കുറിപ്പോടെയാണ് ദൃശ്യങ്ങള്‍ പങ്കുവച്ചത്. ഇതിനകം ഒന്നരലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. ട്വീറ്റിന് താഴെ രസകരമായ നിരധി കമന്റുകളും ചിലര്‍ പങ്കുവച്ചു.
Hey! That's my bed..get up.. pic.twitter.com/WX4IaROsvp
â Dr.Samrat Gowda IFS (@IfsSamrat) May 10, 2022
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്
Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു
തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം

