
കാട്ടുപോത്തിന്റെ മുന്നിൽ ആളാവൻ ശ്രമം, യുവാവിനെ കുത്തി വീഴ്ത്തി, തലനാരിഴ്‌ക്ക് രക്ഷപ്പെടൽ; വിഡിയോ
ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വാൻ ആണ് എക്സിലൂടെ വിഡിയോ പങ്കുവെച്ചത്
വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്നത് എത്ര വലിയ അപകടമാണെന്ന് അറിയാമെങ്കിലും ചിലർ വീണ്ടും വീണ്ടും അതു തുടരും. ഇത്തരം സാഹചര്യം പ്രകോപനമുണ്ടാക്കുന്നവർക്ക് മാത്രമല്ല നിഷ്കളങ്കരായ മറ്റുള്ളവരെയും അപകടത്തിലാക്കും. അത്തരം ഒരു വിഡിയോയാണ് ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വാൻ എക്സിലൂടെ പങ്കുവെച്ചിരിക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ പ്രകോപിതനാക്കി അപകടത്തിൽ പെടുന്ന യുവാവിന്റെ വിഡിയോയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ആദ്യ തവണ കാട്ടുപോത്ത് കുത്താൻ ആയുമ്പോൾ കുതറി മാറിയെങ്കിലും വീണ്ടും അതിന്റെ മുന്നിൽ ചെന്നു കയറികൊടുക്കുകയാണ് യുവാവ്. അവസാന വട്ടം യുവാവിനെ കാട്ടുപോത്ത് കുത്തി വീഴ്ത്തുന്നതും വിഡിയോയിൽ കാണാം. തലനാരിഴയ്ക്കാണ് കാട്ടുപോത്തിൽ നിന്നും യുവാവ് രക്ഷപ്പെടുന്നത്. പ്രവര്‍ത്തി പരിചയമില്ലാതെ മൃഗങ്ങള്‍ക്ക് മുന്നില്‍ ആളാവാനുള്ള യുവാവിന്‍റെ ശ്രമം അവിടെയുണ്ടായിരുന്നവരെയും അപകടത്തിലാക്കി.
വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കാട്ടുപോത്തിനെ പിന്നീട് മാറ്റിയെന്നും പ്രവീൺ കസ്വാൻ പറയുന്നുണ്ട്. വന്യമൃഗങ്ങളെ പ്രകോപിക്കുന്നവർക്കുള്ള മുന്നറിപ്പായാണ് ഐഎഫ്എസ് ഉദ്യോഗസ്ഥൻ പ്രവീൺ കസ്വാൻ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരിക്കലും ഇത്തരത്തിൽ മൃഗങ്ങളെ പ്രകോപിപ്പിക്കരുത്. യുവാവിന്റെ പ്രവർത്തി മൂലം ആ പ്രദേശത്തുണ്ടായിരുന്നു മറ്റുള്ളവരും അപകടത്തിലായെന്നും. അദ്ദേഹം കുറിപ്പിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

165 കിലോമീറ്റര്‍ വരെ റേഞ്ച്, മൂന്ന് വേരിയന്റ്, നിരവധി ആനുകൂല്യങ്ങള്‍; ട്രിയോണ്‍ ഇലക്ട്രിക് സ്കൂട്ടര്‍ ഡെലിവറി ആരംഭിച്ചു

'ആ ശബ്ദം ചെവിയില്‍ മുഴങ്ങിയത് മറക്കില്ല'; നാന പടേക്കറും വിനായകനും ഒരുമിക്കാനിരുന്ന സിനിമ; ഉള്ളുനീറി സംവിധായകന്

പി വി അൻവറിന് വീണ്ടും തിരിച്ചടി; കെഎഫ്സി വായ്പാ തട്ടിപ്പിലെ വിജിലൻസ് കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

Related News


വെള്ളം നിറച്ച സിറിഞ്ചുകൾ ദേഹത്ത് കുത്തിയിറക്കി, നഖം പിഴുതെടുത്തു; പന്തളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമര്‍ദ്ദനം; നാലുപേരെ സാഹസികമായി പിടികൂടി പൊലീസ്

