
ജനാലകൾ പകൽ സമയത്ത് അടച്ചിടാം, വീടിനകം 'കൂൾ' ആക്കി വെക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
പുറത്തെ ചൂടുകാറ്റ് അകത്ത് കയറാതിരുന്നാൽ തന്നെ വീടിനുള്ളിൽ താപനില മൂന്ന്-നാല് ഡിഗ്രി വരെ കുറയും.

പൊള്ളുന്ന ചൂടുകാരണം ഉച്ചസമയത്ത് വീടിനുള്ളിൽ ഇരിക്കാൻ കഴിയാത്ത അവസ്ഥയാണ്. കനത്ത വേനൽച്ചൂടിനെ മറികടക്കാനും വീടിനുള്ള് കൂൾ ആക്കി വയ്ക്കാനും ചില ടിപ്സ് പ്രയോഗിച്ചാലോ?
ജനലുകൾ അടച്ചിടാം
ചൂടു കാരണം പകൽ സമയത്ത് ജനാലകൾ തുറന്നിടുന്നത് വലിയൊരു അബദ്ധമാണ്. ഉച്ചയ്ക്ക് 11 മണി മുതൽ വൈകുന്നേരം നാല് മണി വരെ ജനാലകളും കർട്ടനും അടച്ചിടണം. പുറത്തെ ചൂടുകാറ്റ് അകത്ത് കയറാതിരുന്നാൽ തന്നെ വീടിനുള്ളിൽ താപനില മൂന്ന്-നാല് ഡിഗ്രി വരെ കുറയും.
WHAT TO READ NEXT

നനഞ്ഞ തുണി മുറിക്കുള്ളിൽ ഉണക്കാറുണ്ടോ?
നനഞ്ഞ തുണിയുടെ മാജിക്
ജനലഴികളിലോ ബാൽക്കണിയിലോ നനഞ്ഞ കോട്ടൺ തുണികൾ വിരിച്ചിടുക. പുറത്തുനിന്നുള്ള കാറ്റ് ഈ നനഞ്ഞ തുണിയിലൂടെ കടന്നു വരുമ്പോൾ സ്വാഭാവികമായ ഒരു ‘കൂളർ’ ഇഫക്റ്റ് മുറിക്കുള്ളിൽ നൽകും.
വീടിനുള്ളിൽ ചെടികൾ വളർത്താം
മണിപ്ലാൻ്റ്, സ്നേക്ക് പ്ലാൻ്റ് , കറ്റാർവാഴ തുടങ്ങിയ ഇൻഡോർ ചെടികൾ മുറിക്കുള്ളിലെ വായു തണുപ്പിക്കാൻ സഹായിക്കും. ഇവ വായുവിലെ ഈർപ്പം നിലനിർത്തുന്നതിനാൽ മുറിക്കുള്ളിൽ നല്ല കുളിർമ അനുഭവപ്പെടും.
എക്‌സ്‌ഹോസ്റ്റ് ഫാൻ
അടുക്കളയിലെയും കുളിമുറിയിലെയും എക്‌സ്‌ഹോസ്റ്റ് ഫാനുകൾ വൈകുന്നേരങ്ങളിൽ പ്രവർത്തിപ്പിക്കുക. ഇത് വീടിനുള്ളിൽ കെട്ടിക്കിടക്കുന്ന ചൂടുവായുവിനെ പുറത്തേക്ക് തള്ളാൻ സഹായിക്കും.
ടെറസിന് മുകളിൽ വെള്ളം നനയ്ക്കാം
വൈകുന്നേരം സൂര്യൻ താഴ്ന്ന ശേഷം ടെറസിന് മുകളിൽ അല്പം വെള്ളം നനയ്ക്കുന്നത് സ്ലാബ് തണുപ്പിക്കാൻ സഹായിക്കും. ഇത് രാത്രിയിൽ വീടിനുള്ളിലെ ആവി ഒഴിവാക്കാൻ ഏറ്റവും നല്ല മാർഗ്ഗമാണ്.
News Now
Jantar Mantar Protest: അഭിജീത് ദിപ്കെയുടെ മുത്തശ്ശി മരിച്ചു; കസ്റ്റഡിയില്‍ നിന്ന് വിട്ടേക്കും

അഭിജീത് ദിപ്കെയുടെ മുത്തശ്ശി മരിച്ചു; കസ്റ്റഡിയില്‍ നിന്ന് വിട്ടേക്കും

പ്രതിരോധശേഷി മെച്ചപ്പെടാൻ, ഡയറ്റിൽ ചേർക്കാം ഈ 5 പഴങ്ങൾ

ആദ്യം അവർ നിങ്ങളെ അവഗണിക്കും, പിന്നെ പരിഹസിക്കും, തുടർന്ന് എതിർക്കും, ഒടുവിൽ നിങ്ങൾ ജയിക്കും: മഹാത്മാഗാന്ധി
Summary
How to reduce tempreture inside House
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


