
ചെന്നൈ എക്സ്‌പ്രസ്, ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ...; ബോളിവുഡ് ഗാന രംഗങ്ങള്‍ റീക്രിയേറ്റ് ചെയ്ത് ജാപ്പനീസ് സുന്ദരി

ഇന്ത്യന്‍ സിനിമകളുടെ വിദേശ ആരാധകരുടെ എണ്ണം കൂടിവരികയാണ്. പുഷ്പയെ അനുകരിച്ച് സോഷ്യല്‍മീഡിയ കയ്യിലെടുത്ത ഓസിസ് താരം ഡേവിഡ് വാർണറും ഹിന്ദി-മലയാളം ഗാനങ്ങള്‍ക്കൊത്ത് ചുണ്ടനക്കി തരംഗമായ കിലി പോളിനും ശേഷം ഇപ്പോള്‍ ഇതാ ഒരു ജാപ്പനീസ് സുന്ദരി കൂടി.
ബോളിവുഡ് ഗാനരംഗങ്ങള്‍ അതേപടി റീക്രിയേറ്റ് ചെയ്ത് സോഷ്യല്‍മീഡിയയില്‍ മാസ് ആവുകയാണ് മയോ. ദീപികയും കജോളും ഐശ്വര്യ റായ്‌യുമെക്കെ അഭിനയിച്ചു തകർത്ത രംഗങ്ങൾ അതേ കോസ്റ്റ്യുമിൽ മയോ പകർത്തിയെടുക്കുന്നുണ്ട്. ഗാനത്തിനൊപ്പം ചുണ്ടനക്കുക മാത്രമല്ല, നല്ല വൃത്തിക്ക് ഹിന്ദി സംസാരിക്കുകയും ചെയ്യും മയോ.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഹിന്ദിയോടും ഇന്ത്യയോടുമുള്ള ഇഷ്ടം കാരണം മയോ ഒസാക്ക സർവകലാശാലയിൽ ഹിന്ദിയിലാണ് മേജറെടുത്താണ് പഠിച്ചത്. മയോയുടെ പല വിഡിയോയും ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നിരവധി ഇന്ത്യൻ ആരാധകരാണ് ഈ ജാപ്പാൻ സുന്ദരിക്കുള്ളത്. വിഡിയോയ്ക്ക് താഴെ കമന്റുകളുമായി കൂടുതൽ എത്തുന്നതും ഇന്ത്യക്കാർ തന്നെയാണ്. കിലി പോളിനെപ്പോലെ മയോയും ഇന്ത്യൻ ആരാധകരുടെ മനസ്സിൽ ഇടപിടിച്ചു കഴിഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം




