കൊറിയയില്‍ ഇന്ത്യന്‍ തരംഗം; ധോത്തിയും കുര്‍ത്തയും ധരിച്ച് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍
ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ ബേ യൂന്‍-സോ ആണ് ഇന്ത്യന്‍ വസ്ത്രമണിഞ്ഞ് ഇന്ത്യക്കാരുടെ മനം കവരുന്നത്

ദക്ഷിണ കൊറിയന്‍ സംഗീത ബാന്‍ഡായ ബിടിഎസും കൊറിയന്‍ സിനിമകളും സീരിസുകളുമൊന്നും ഇന്ത്യയില്‍ ഉണ്ടാക്കുന്ന തരംഗം ചെറുതല്ല. വളരെ സിമ്പിളായ കൊറിയന്‍ ഫാഷൻ അനുകരിക്കുന്നവരും ഇന്ത്യയില്‍ ധാരാളമാണ്. അപ്പോഴാണ് ഇന്ത്യന്‍ പരമ്പരാഗത വേഷം ധരിച്ച് സോഷ്യല്‍മീഡിയയില്‍ ഒരു കൊറിയന്‍ യുവാവ് സ്റ്റാര്‍ ആകുന്നത്.
ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ ബേ യൂന്‍-സോ ആണ് ഇന്ത്യന്‍ വസ്ത്രമണിഞ്ഞ് ഇന്ത്യക്കാരുടെ മനം കവരുന്നത്. ദക്ഷിണേന്ത്യൻ വസ്ത്രമായ ധോത്തിയും കുര്‍ത്തയും തോളിൽ വീതിക്കരയുള്ള ദുപ്പട്ടയുമാണ് ബേ യൂന്‍ സോയുടെ വേഷം. യുവാവ് ധോത്തിയും കുര്‍ത്തയും ധരിക്കുന്നതും വിഡിയോയില്‍ കാണാം.
'ഇന്ത്യക്കാര്‍ക്ക് വളരെ ഭംഗിയുള്ള പരമ്പരാഗത വസ്ത്രങ്ങളുണ്ട്. ഇന്ത്യന്‍ പരമ്പരാഗത ഫാഷന്‍ ഞാന്‍ ഇഷ്ടപ്പെടുന്നതും അത് പഠിക്കാന്‍ ശ്രമിക്കുന്നതും അതുകൊണ്ടാണ്. എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ അച്ഛനും അമ്മയുമാണ് തിരുപ്പതിയില്‍ നിന്ന് ഈ മുണ്ടും ദുപ്പട്ടയും കുര്‍ത്തയും അയച്ചുതന്നത്. വളരെ നന്ദിയുണ്ട്. എനിക്ക് ബാലാജിയുടെ അനുഗ്രഹം കിട്ടി'-എന്ന് വിഡിയോയ്ക്ക് താഴെ ബേ യൂന്‍- സോ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നിരവധി ആളുകളാണ് വിഡിയോ താഴെ കമന്റുമായി എത്തിയത്. ഇനി ഒരു ആധാർ കാർഡ് കൂടി എടുത്താൽ മതി, നീ ഇന്ത്യക്കാരനായി- എന്നായിരുന്നു ഒരാളുടെ കമന്റ്. ഇന്ത്യക്കാരെക്കാര്‍ വൃത്തിക്ക് നിങ്ങള്‍ മുണ്ട് ധരിച്ചിരിക്കുന്നുവെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ
റിവര്‍ ഇന്‍ഡി ഇനി ഫ്ളിപ്കാര്‍ട്ടിലൂടെയും വാങ്ങാം; അറിയേണ്ടതെല്ലാം

പെനാൽറ്റി വിളിച്ചത് മാത്രമേ റഫറിക്ക് ഓർമയുള്ളു... അടിയോടടി! (വിഡിയോ)

റാഫിയയ്ക്കൊരു മൂലകോശ ദാതാവിനെ തേടി ഒഴുകിയെത്തി മനുഷ്യസ്നേഹം; അരീക്കോട് കണ്ടത് പ്രതീക്ഷയുടെ ജനക്കൂട്ടം




