
ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്റേതെന്ന് സംശയിക്കുന്ന തലയോട്ടി കണ്ടെത്തി; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് തൊഴിലാളികൾ തലയോട്ടി കണ്ടത്

മഞ്ചേരി: മഞ്ചേരി മലങ്കുളത്ത് ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്റേതെന്ന് സംശയിക്കുന്ന തലയോട്ടി കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കാട് വെട്ടിത്തെളിക്കുന്നതിനിടെ വ്യാഴാഴ്ചയാണ് തൊഴിലാളികൾ തലയോട്ടി കണ്ടെത്തിയത്. തുടർന്ന് തൊഴിലാളികൾ വിവരം മഞ്ചേരി പൊലീസിനെ അറിയിക്കുകയായിരുന്നു.
WHAT TO READ NEXT

വയനാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
വിവരമറിഞ്ഞെത്തിയ മലപ്പുറം ജില്ലാ പൊലീസ് മേധാവി, മലപ്പുറം ഡിവൈ.എസ്.പി, മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. പ്രാഥമിക വിലയിരുത്തലിൽ ഇത് പ്രായപൂർത്തിയായ പുരുഷന്റേതായ തലയോട്ടിയാണെന്നാണ് സംശയിക്കുന്നത്.
സ്ഥലം മൂവാറ്റുപുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ്. ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കണ്ടെത്തിയ തലയോട്ടി മനുഷ്യന്റേതാണോയെന്നും, അതിന്റെ കാലപ്പഴക്കം എത്രയാണെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ ശാസ്ത്രീയ ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് അറിയിച്ചു.
കൂടുതൽ അസ്ഥിഭാഗങ്ങൾ ലഭിക്കുമോയെന്ന് പരിശോധിക്കാൻ പൊലീസ് പ്രദേശത്ത് വ്യാപകമായി തിരച്ചിൽ നടത്തി. എന്നാൽ മറ്റ് മനുഷ്യാവശിഷ്ടങ്ങളൊന്നും കണ്ടെത്താനായില്ല. കണ്ടെത്തിയ തലയോട്ടി വിശദമായ പരിശോധനയ്ക്കായി തൃശൂരിലെ റീജിയണൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് (RFSL) അയച്ചിട്ടുണ്ട്. സംഭവത്തിൽ മഞ്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കി.
"പ്രദേശത്ത് വിശദമായ പരിശോധന നടത്തിയെങ്കിലും മനുഷ്യശരീരത്തിന്റെ മറ്റ് ഭാഗങ്ങളൊന്നും കണ്ടെത്താനായില്ല. പ്രാഥമിക പരിശോധനയിൽ ഇത് പ്രായപൂർത്തിയായ പുരുഷന്റേതായ തലയോട്ടിയാണെന്നാണ് സംശയിക്കുന്നത്. കൂടുതൽ വിവരങ്ങൾ സ്ഥിരീകരിക്കാൻ ഫോറൻസിക് പരിശോധന അനിവാര്യമാണ്. വ്യാഴാഴ്ച തന്നെ തെളിവുകൾ ആർ.എഫ്.എസ്.എല്ലിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലത്തിൽ ഇത് മനുഷ്യന്റേതാണോയെന്നും, വ്യക്തിയുടെ പ്രായവും തലയോട്ടിയുടെ കാലപ്പഴക്കവും ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് ശേഷമേ അന്വേഷണവുമായി കൂടുതൽ മുന്നോട്ടുപോകാനാകൂ," മഞ്ചേരി പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
WHAT TO READ NEXT

ഓണം അടിപൊളിയാക്കാം; നാലു വ്യത്യസ്ത സ്പെഷല്‍ കിറ്റുകളുമായി സപ്ലൈകോ
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
A skull, suspected to be of an adult male, was discovered during clearing work at an abandoned private plot in Manjeri, Malappuram; police have registered a case and sent the skull to the Regional Forensic Science Laboratory in Thrissur for examination.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



