നിപ ബാധിച്ച് ചികിത്സയിലിരുന്ന യുവാവിനെ ഐസിയുവില്‍ നിന്നും മാറ്റി; സാധാരണ നിലയിലേക്ക്

വെന്റിലേറ്ററിലായിരുന്ന ഇയാള്‍ക്ക് ജൂണ്‍ 10 നാണ് നിപ സ്ഥിരീകരിക്കുന്നത്

Nipah
Nipah ഫയല്‍ ചിത്രം
Edited by :Jayakumar
Last Updated :31 ജൂലൈ 2026, 5:42 pm IST

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവിനെ ഐസിയുവില്‍ നിന്നും മാറ്റി. ഫറോക്ക് സ്വദേശിയായ 43 കാരനെയാണ് റൂമിലേക്ക് മാറ്റിയത്. വെന്റിലേറ്ററിലായിരുന്ന ഇയാള്‍ക്ക് ജൂണ്‍ 10 നാണ് നിപ സ്ഥിരീകരിക്കുന്നത്.

അതീവ ഗുരുതരാവസ്ഥയിലായിരുന്ന യുവാവിനെ ജൂണ്‍ 11നാണ് സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. രണ്ടു ഡോസ് മോണോക്ലോണല്‍ ആന്റിബോഡി, റംഡെസിവീര്‍ തുടങ്ങിയ മരുന്നുകള്‍ നല്‍കി. വെന്റിലേറ്ററില്‍ ചികിത്സ തുടരുകയുമായിരുന്നു.

രണ്ടു ടെസ്റ്റുകള്‍ നെഗറ്റീവ് ആയതിനുശേഷം ജൂലൈ ഏഴാം തീയതി ഐസൊലേഷന്‍ ഐസിയുവില്‍ നിന്ന് ട്രാന്‍സിറ്റ് ഐസിയുവിലേക്ക് മാറ്റിയിരുന്നു. പൂര്‍ണമായും അബോധാവസ്ഥയിലായിരുന്ന രോഗിക്ക് ബോധം തിരിച്ചുകിട്ടി. പിന്നാലെ ശ്വസനത്തിനും ഭക്ഷണം കൊടുക്കാനും സ്ഥാപിച്ചിരുന്ന ട്യൂബുകളും മാറ്റിയിട്ടുണ്ട്.

News Now

Summary

Nipah patient in Kozhikode on the path to recovery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates