അന്ന് പറഞ്ഞ വാക്ക് മാറ്റി ആമിർ ഖാൻ! ഒടുവിൽ 'സിതാരേ സമീൻ പർ' ഒ‌ടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

തിയറ്റർ റിലീസിന് ഏകദേശം ഒൻപത് മാസങ്ങൾക്ക് ശേഷമാണ് ഒടിടിയിലെത്തുന്നത്.

Sitare Zameen Par
Sitare Zameen Par ഇൻസ്റ്റ​ഗ്രാം
Last Updated :10 March 2026, 11:28 am IST
Edited by :Hima Prakash

ആമിർ ഖാൻ നായകനായെത്തിയ സിതാരേ സമീൻ പർ ഒടിടി റിലീസിനൊരുങ്ങുന്നു. ചിത്രം യൂട്യൂബിൽ മാത്രമേ ലഭ്യമാകുകയുള്ളൂവെന്നും മറ്റു ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യില്ലെന്നും ആമിർ ഖാൻ പറഞ്ഞിരുന്നു. ആർഎസ് പ്രസന്ന സംവിധാനം ചെയ്ത ചിത്രം തിയറ്റർ റിലീസിന് ഏകദേശം ഒൻപത് മാസങ്ങൾക്ക് ശേഷമാണ് ഒടിടിയിലെത്തുന്നത്.

സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. എന്നാൽ ഒടിടി റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല. ഉടനെ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് സോണി ലിവ് അറിയിച്ചിരിക്കുന്നത്. "ഇന്ത്യയിലെ ഓരോ പ്രേക്ഷകന്റെയും 100 രൂപയാണ് എനിക്ക് വേണ്ടത് അല്ലാതെ ഒരു വലിയ കമ്പനി നൽകുന്ന 125 കോടി അല്ല.

എനിക്ക് വർക്കിലും എന്റെ പ്രേക്ഷകരിലും വിശ്വാസമുണ്ട്. എന്റെ സിനിമകൾ നല്ലതാണെങ്കിൽ പ്രേക്ഷകർ അത് തിയറ്ററിലും തുടർന്ന് യൂട്യൂബിൽ പേ പെർ വ്യൂവിൽ വരുമ്പോഴും കാണും. എനിക്ക് മാത്രം ഗുണമുണ്ടാകുന്നത് കൊണ്ട് ഒരിക്കലും ഒരു ഇൻഡസ്ട്രി മുഴുവനായും രക്ഷപ്പെടില്ല. അതുകൊണ്ടാണ് ഒടിടിയുടെ ഓഫറിന് ഞാൻ നോ പറഞ്ഞത്".- ആമിർ മുൻപ് പറഞ്ഞത് ഇങ്ങനെയാണ്.

2007ൽ പുറത്തിറങ്ങിയ താരേ സമീൻ പറിന്‍റെ തുടർച്ചയും, സ്പാനിഷ് ചിത്രമായ 'ചാമ്പ്യൻസി'ന്‍റെ ഒഫീഷ്യൽ റീമേക്കുമാണ് 'സിതാരേ സമീൻ പർ'. ഡൗൺ സിൻട്രോം ബാധിതരുൾപ്പെട്ട ബാസ്ക്കറ്റ്ബാൾ ടീമിന്‍റെ പരിശീലകന്‍റെ വേഷത്തിലാണ് ആമിർ ഖാൻ എത്തുന്നത്. ആമിറിനൊപ്പം ജെനീലിയയാണ് പ്രധാനവേഷത്തിൽ.

122 കോടി രൂപ ബജറ്റിൽ നിർമിച്ച ചിത്രം ആഗോളതലത്തിൽ 266.49 കോടി രൂപയിലധികം നേടി. 2016ലെ 'ദംഗലിന്' ശേഷം ആമിർ ഖാന്റെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമാണിത്. ആമിർ ഖാൻ പ്രൊഡക്ഷൻസും അപർണ്ണ പുരോഹിതും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ദിവ്യ നിധി ശർമ്മയാണ് തിരക്കഥ രചിച്ചത്.

News Now

Summary

Cinema News: Aamir Khan's Sitaare Zameen Par will be released on OTT.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates