ഒരു സിനിമയ്‌ക്കും ഒപ്പുവെച്ചിട്ടില്ല, സോഷ്യൽ മീഡിയയും ഉപേക്ഷിച്ചു; അടുത്തൊന്നും മടങ്ങിവരില്ലെന്ന് ആമീർ ഖാൻ 

'മാനസികമായി സ‍ജ്ജമാകുമ്പോൾ മാത്രേ അടുത്ത സിനിമയെ കുറിച്ച് ആലോചിക്കൂ'- ആമീർ ഖാൻ 

ആമീർ ഖാൻ/ ചിത്രം ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:21 am IST

അടുത്തൊന്നും സിനിമയിലേക്കില്ലെന്ന് ബോളിവുഡ് നടൻ ആമീർ ഖാൻ. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ഇപ്പോൾ ആ​ഗ്രഹിക്കുന്നത്. മാനസികമായി സ‍ജ്ജമാകുമ്പോൾ മാത്രമേ ഇനി ഒരു സിനിമയെ കുറിച്ച് ആലോചിക്കുയെന്ന് താരം വെളിപ്പെടുത്തി. പഞ്ചാബി ചിത്രം ജാട്ട 3 യുടെ ട്രെയിലർ ലോഞ്ചിനെത്തിയപ്പേഴാണ് താരത്തിന്റെ വെളിപ്പെടുത്തൽ. 

'ലാൽ സിങ് ഛദ്ദ' എന്ന ചിത്രത്തിലാണ് ആമീർ ഖാൻ അവസാനമായി നായകനായി എത്തിയത്. ഹോളിവുഡ് സൂപ്പർഹിറ്റ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ റീമേക്ക് ആയിരുന്ന ചിത്രം ബോക്സ്ഓഫിസിൽ വമ്പൻ പരാജയമായതോടെയാണ് ആമീർ ഖാൻ കരിയറിൽ ഒരു ബ്ലേക്ക് എടുക്കാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്.

'ലാൽ സിങ് ഛദ്ദ'ക്ക് ശേഷം മറ്റൊരു സിനിമയ്‌ക്ക് വേണ്ടിയും കരാർ ഒപ്പുവെച്ചിട്ടില്ല. ഇപ്പോൾ കുടുംബത്തോടൊപ്പം ചിലവഴിക്കാൻ സമയം കിട്ടുന്നുണ്ട്. അത് നന്നായി ആസ്വദിക്കുന്നുമുണ്ട്. മാനസികമായി സ‍ജ്ജമാണെന്ന് തോന്നിയാൽ മാത്രമേ ഇനി ഒരു സിനിമ ചെയ്യുയെന്നും താരം പറഞ്ഞു. സിനിമ രം​ഗത്ത് നിന്നും മാത്രമല്ല സോഷ്യൽ മീഡിയയിൽ നിന്നും താരം ഇടവേളയെടുത്തിരിക്കുകയാണ്.

'സോഷ്യൽ മീഡിയ എനിക്ക് ചേർന്ന ഒരിടമല്ല. സമൂഹമാധ്യമങ്ങൾ ഒഴിവാക്കാൻ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല. ഉപയോ​ഗിക്കാൻ വേണ്ടി മാത്രം സോഷ്യൽമീഡിയ ഉപയോ​ഗിച്ച ഒരാളാണ് ഞാൻ. വളരെ ചുരുക്കമായി മാത്രമാണ് അതിൽ പോസ്റ്റുകൾ പങ്കുവെച്ചിരുന്നത്. വളരെ നല്ലകാര്യമാണ്. എന്നാൽ എനിക്ക് പറ്റുന്ന കാര്യമല്ല.'- ആമീർ ഖാൻ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now