റോക്കി ഔർ റാണി കി പ്രേം കഹാനി എന്ന ചിത്രമായിരുന്നു രൺവീറിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

Ranveer Singh
രൺവീർ സിങ്Source by : instagram
Last Updated :15 June 2024, 4:50 pm IST

News Now

ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് താര​ദമ്പതികളായ രൺവീർ സിങ്ങും ദീപിക പദുക്കോണും. ഇടയ്ക്കിടെ തങ്ങളുടെ വിശേഷങ്ങളും ആരാധകരമായി ഇരുവരും പങ്കുവയ്ക്കാറുണ്ട്. തന്റെ പുതിയ പ്രൊജക്ടിനായുള്ള ഒരുക്കങ്ങളിലാണിപ്പോൾ രൺവീർ. പുതിയ ചിത്രത്തിനായി രൺവീർ ശരീരഭാരം കൂട്ടുമെന്ന തരത്തിൽ മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നു.

എഴുത്തുകാരിയായ ശോഭ ഡേ ഇപ്പോൾ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. അലിബാ​ഗിലെ ഒരു കഫേയിൽ വച്ച് അപ്രതീക്ഷിതമായി രൺവീറിനെ കണ്ടുമുട്ടിയതിന്റെ സന്തോഷമാണ് ശോഭ പങ്കുവച്ചിരിക്കുന്നത്. രൺവീർ പുതിയ പ്രൊജക്ടിനുള്ള ഒരുക്കത്തിലാണ്. ആ പ്രൊജക്ടിനായി 15 കിലോയാണ് രൺവീറിന് ശരീരഭാരം കൂട്ടേണ്ടതെന്നും ശോഭ രൺവീറിന്റെ ചിത്രം പങ്കുവച്ച് കുറിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

റോക്കി ഔർ റാണി കി പ്രേം കഹാനി എന്ന ചിത്രമായിരുന്നു രൺവീറിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. അജയ് ദേവ്ഗണും അക്ഷയ് കുമാറും അഭിനയിക്കുന്ന സിങ്കം എഗെയ്‌ൻ ആണ് രൺവീറിന്റേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. ഈ വർഷം ദീപാവലിക്ക് ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ. ഡോൺ 3 യും രൺവീറിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates