'ആ സിനിമയിലെ ഫഹദിന്റെ അഭിനയം കണ്ടപ്പോൾ വല്ലാത്ത ദേഷ്യം തോന്നി; സമ്മതിക്കണം അദ്ദേഹത്തെ'- വിഡിയോ

അതേ ജീൻ തന്നെയാണ് ഫഹദിലും ഉള്ളത്.

Fahadh Faasil, Jelaja
Fahadh Faasil, Jelajaവിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :15 മാർച്ച് 2026, 10:43 am IST

മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലും ബോളിവുഡിലുമൊക്കെ ഒട്ടേറെ ആരാധകരുള്ള നടനാണ് ഫഹദ് ഫാസിൽ. ഭാഷാഭേദമന്യേ ഫഹദിന്റെ അഭിനയത്തെ എല്ലാവരും പ്രശംസിക്കാറുമുണ്ട്. എങ്ങനെയാണ് ഇത്രയും സ്വഭാവികാഭിനയം കാഴ്ചവക്കാൻ സാധിക്കുന്നതെന്നാണ് പലരും അത്ഭുതത്തോടെ ചോദിക്കുന്നത്. ഇപ്പോഴിതാ ഫഹദിന്റെ അഭിനയത്തെ പ്രശംസിക്കുകയാണ് നടി ജലജ.

നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് ജലജ തിരികെയെത്തിയതും ഫഹദ് ചിത്രം മാലിക്കിലൂടെയായിരുന്നു. ഫഹദിന്റെ അമ്മയായാണ് ജലജ ചിത്രത്തിലെത്തിയത്. ഫഹദിന്റെ അഞ്ച് സിനിമകളെടുത്താൽ അതിൽ ഓരോന്നിലും അഞ്ച് ഫ​ഹദിനെയായിരിക്കും നമുക്ക് കാണാൻ കഴിയുക എന്നും ജലജ പറഞ്ഞു.

ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ സംസാരിക്കുകയായിരുന്നു നടി. "ഫഹദുമായി എനിക്ക് മാലിക്കിൽ കൂടുതൽ ഇ‌ടപെഴകേണ്ട സീനുകൾ ഒന്നുമില്ല. തീർച്ചയായും അദ്ദേ​ഹം വലിയ കഴിവുള്ള ഒരു കലാകാരനാണ്. സംസ്ഥാന ചലച്ചിത്ര പുരസ്കാര കമ്മിറ്റിയിൽ ഞാൻ രണ്ട് പ്രാവശ്യം ജൂറിയായിട്ട് ഇരുന്നിട്ടുണ്ട്, 2014 ലും 2018 ലും.

ഭാരതിരാജ സാർ ജൂറി ചെയർമാൻ ആയിരുന്ന സമയത്ത് ഫഹദിന്റെ നാലോ അഞ്ചോ പടങ്ങൾ കമ്മിറ്റിയിൽ വന്നിരുന്നു. ഓരോ പടങ്ങളിലും ഓരോ കാരക്ടേഴ്സ്. അഞ്ച് സിനിമകളുണ്ടെങ്കിൽ അഞ്ചിലും ഒരു ഫഹദിനെ അല്ല നമുക്ക് കാണാൻ കഴിയുക, അഞ്ച് ഫഹദ് ആയിരുന്നു.

പാച്ചിക്കയു‌ടെ മോൻ തന്നെയാണ്, അതായത് ഫാസിൽ സാറിന്റെ സംവിധാനത്തിൽ നമ്മൾ അറിയാതെ അങ്ങ് അഭിനയിച്ചു പോകും. അതേ ജീൻ തന്നെയാണ് ഫഹദിലും ഉള്ളത്. സത്യം പറഞ്ഞാൽ മാമന്നൻ എന്ന പടം, പട്ടികളെ ഫഹദ് കൊല്ലുന്ന ഒരു സീനുണ്ടല്ലോ, അത് കണ്ടപ്പോൾ നമുക്ക് തന്നെ ദേഷ്യം തോന്നും.

ഫഹദ് അത് അത്രയും മനോഹരമായി ചെയ്യുന്നത് കൊണ്ടാണല്ലോ നമുക്ക് അദ്ദേഹത്തോട് ദേഷ്യം തോന്നുന്നത്. സമ്മതിക്കണം അദ്ദേഹത്തിന്റെ അഭിനയം". - ജലജ പറഞ്ഞു.

News Now

Summary

Cinema News: Actress Jelaja talks about Fahadh Faasil acting.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics