
'ഞാനിപ്പോള്‍ സിംഗിളാണ്, ജീവിതത്തിന്റെ മനോഹരമായ ഘട്ടം'; വിവാഹമോചിതയായി എന്ന് മീര വാസുദേവ്
മീരയുടെ മൂന്നാം വിവാഹമായിരുന്നു വിപിനുമായുള്ളത്

നടി മീര വാസുദേവ് വിവാഹ മോചിതയായി. സോഷ്യല്‍ മീഡിയയിലൂടെ മീര തന്നെയാണ് താന്‍ വിവാഹ മോചിതയായ കാര്യം അറിയിച്ചത്. ക്യാമറാമാന്‍ വിപിന്‍ പുതിയങ്കമായിരുന്നു മീരയുടെ ഭര്‍ത്താവ്. 2025 ഓഗസ്റ്റ് മുതല്‍ താന്‍ സിംഗിള്‍ ആണെന്നാണ് മീര വാസുദേവ് അറിയിച്ചിരിക്കുന്നത്. ഒരു വര്‍ഷം മുമ്പാണ് വിപിനും മീരയും വിവാഹിതരാകുന്നത്.
''ഞാന്‍, നടി മീര വാസുദേവ്, 2025 ഓഗസ്റ്റ് മുതല്‍ സിംഗിള്‍ ആണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ജീവിതത്തിന്റെ ഏറ്റവും സമാധാനപൂര്‍ണവും മനോഹരവുമായ ഘട്ടത്തിലാണ് ഞാനിപ്പോള്‍'' എന്നാണ് മീര വാസുദേവിന്റെ കുറിപ്പ്. വിവാഹ മോചനത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും വിപിനുമൊപ്പമുള്ള ചിത്രങ്ങളെല്ലാം മീര പിന്‍വലിച്ചിട്ടുണ്ട്.
മീരയുടെ മൂന്നാം വിവാഹമായിരുന്നു വിപിനുമായുള്ളത്. പോയ വര്‍ഷം മെയ് മാസമായിരുന്നു വിവാഹം. ജനപ്രീയ പരമ്പരയായ കുടുംബവിളക്കിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നതും അടുപ്പത്തിലാകുന്നതും. കുടുംബവിളക്കിന്റെ ക്യാമറാമാനായിരുന്നു വിപിന്‍. പ്രണയം പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു.
ബോളിവുഡിലടക്കം സാന്നിധ്യം അറിയിച്ചിട്ടുള്ള മീര മലയാളത്തിലെത്തുന്നത് മോഹന്‍ലാല്‍ ചിത്രം തന്മാത്രയിലൂടെയാണ്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. കുടുംബവിളക്കിലൂടെയാണ് മിനിസ്‌ക്രീനിലെത്തുന്നത്. പരമ്പര വന്‍ വിജയമായി മാറിയതോടെ മീര താരമായി മാറുകയായിരുന്നു. അഭിനയ ജീവിതത്തില്‍ 25 വര്‍ഷം പിന്നിട്ടത് ഈയ്യടുത്താണ് മീര ആഘോഷിച്ചത്.
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

Summary
Actress Meera Vasudev gets divorced. says she is single since August.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ആസിഫ് ഒരു ചക്കരയാണ്; ആരേയും പരിഹസിക്കാന്‍ ശ്രമിച്ചിട്ടില്ല; ഇഷ്ടപ്പെട്ടില്ലെങ്കില്‍ തിരുത്താം'; പ്രതികരിച്ച് മീര അനില്‍

ചാക്കോച്ചന്റെ കണ്ണ് നിറഞ്ഞു, മുഖം മാറി; ആ ചോദ്യം ചോദിക്കേണ്ടിയിരുന്നില്ല എന്ന് എനിക്ക് തോന്നി: മീര അനില്‍


