
അപ്പോഴേങ്ങനാ, തൂക്കി ചുവന്ന കരങ്ങളോടെ നമ്മളങ്ങോട്ട് പൊളിക്കുവല്ലേ

News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

പുതിയ സര്ക്കാര് അധികാരത്തിലേറിയതിന് പിന്നാലെ മുഖ്യമന്ത്രി വിഡി സതീശന് നടത്തിയ പ്രഖ്യാപനങ്ങളിലൊന്നായിരുന്നു വാഹന മോഡിഫിക്കേഷന്. സോഷ്യല് മീഡിയയില് വലിയ സ്വീകാര്യത നേടിയ പ്രഖ്യാപനമായിരുന്നു ഇത്. പിന്നാലെ 18 തരം മോഡിഫിക്കേഷനെക്കുറിച്ചുള്ള റിപ്പോര്ട്ട് പുറത്ത് വന്നിരിക്കുകയാണ്. ഈ പട്ടികയും സോഷ്യല് മീഡിയയില് ചര്ച്ചയാവുകയാണ്.
ഈ സാഹചര്യത്തില് പരിഹസിച്ചെത്തിയിരിക്കുകയാണ് അഖില് മാരാര്. മുഖ്യമന്ത്രി വിഡി സതീശനെ പരിഹസിക്കുന്നതാണ് അഖില് മാരാരുടെ പോസ്റ്റ്. ചെയ്യാന് പറ്റുന്ന കാര്യങ്ങള്ക്ക് ഉറപ്പ് കൊടുക്കുന്നതിനെ അന്തസ്സ് എന്നും പറ്റാത്ത കാര്യങ്ങള് ചെയ്തു തരാം എന്ന് പറഞ്ഞു പറ്റിക്കുന്ന പരിപാടിയെ തെമ്മാടിത്തരവും എന്നാണ് പറയേണ്ടതെന്നുമാണ് അഖില് മാരാര് പറയുന്നത്. അഖില് മാരാരുടെ പോസ്റ്റ് ഇങ്ങനെയാണ്:
അങ്ങനെ മുഖ്യമന്ത്രി ഉറപ്പ് നല്കിയ വാഹന മോഡിഫിക്കേഷന് യാഥാര്ഥ്യം ആവുകയാണ്.. അത് എന്തൊക്ക ആണെന്ന് നമുക്കൊന്ന് അറിയാം..
1.വണ്ടിയുടെ ഉള്ളില് പാട്ട് കേള്ക്കാന് സ്പീക്കര് അധികമായി ഉപയോഗിക്കാം
2.കളര് ലൈറ്റുകള് ഉപയോഗിക്കാം
3.സ്റ്റിക്കര് വര്ക്കുകള് ഉപയോഗിക്കാം
4.സീറ്റ് കവര്, ഫ്ലോര് മാറ്റ്, സ്റ്റിറിങ് കവര്,റിവേഴ്സ് കാമറ, മഡ് ഫ്ലാപ്പ്, ഡാഷ് ക്യാമറ, പാര്ക്കിംഗ് സെന്സര്, റിവേഴ്സ് കാമറ,ഇന്ഫോടെയ്ന് മെന്റ് സിസ്റ്റം, ടയര് പ്രഷര് മോനിറ്റര് ഇവയൊക്കെ നമുക്കിനി ചെയ്യാം.
5.50% കാഴ്ച മറയ്ക്കുന്ന സണ് ഫിലിം ചെയ്യാം.
6.മോശമല്ലാത്ത സ്റ്റിക്കര് വര്ക്ക് ചെയ്യാം..
7. ക്യാഷ് അടച്ചാല് വണ്ടിയുടെ കളര് മാറ്റം..
8. മുന് കൂട്ടി അനുമതി എടുത്താല് സിഎന്ജിയിലേക്ക് മാറാം. ഇതൊക്കെയാണ് ഗതാഗത കമ്മീഷണര് നല്കിയ മഹത്തായ മോഡിഫിക്കേഷന് റിപ്പോര്ട്ട്.
അപ്പോഴേങ്ങനാ തൂക്കി ചുവന്ന കരങ്ങളോടെ നമ്മളങ്ങോട്ട് പൊളിക്കുവല്ലേ. ചെയ്യാന് പറ്റുന്ന കാര്യങ്ങള്ക്ക് ഉറപ്പ് കൊടുക്കുന്നതിനെ അന്തസ്സ് എന്നും പറ്റാത്ത കാര്യങ്ങള് ചെയ്തു തരാം എന്ന് പറഞ്ഞു പറ്റിക്കുന്ന പരിപാടിയെ തെമ്മാടിത്തരവും എന്നാണ് പറയേണ്ടത്.. നിങ്ങള്ക്ക് തീരുമാനിക്കാം.
Summary
Akhil Marar mocks VD Satheesan as the vehicle modifications list comes out.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

മുഖ്യമന്ത്രിയുടെ 'കെഎസ്ഇബി എഐ ഡാൻസ് വിഡിയോ' ഇന്ത്യയിൽ ബ്ലോക്ക് ചെയ്തു: നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി നടപടി

'ഞാന് എന്നെ കൊല്ലുകയാണ്...; ഇനി മുതല് ആര്ക്കും ശല്യമാകില്ല..'; കുറിപ്പുമായി അഖില് മാരാര്


