'ഞാനും ആലിയയും ആണുങ്ങളുടെ ബാത്ത്‌റൂമിലേക്ക് ഓടി കയറി'; അനുഭവം പറഞ്ഞ് ദീപിക പദുക്കോണ്‍

തനിക്ക് ബാത്തറൂം ഉപയോഗിക്കേണ്ടിവന്നാല്‍ വൃത്തിയൊന്നും നോക്കാറില്ലെന്നും എവിടെയാണെങ്കിലും താന്‍ പോകും എന്നും ദിപിക

ചിത്രം; ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:57 am IST
Edited by :migrator

ബോളിവുഡില്‍ ഏറ്റവും ആരാധകരുള്ള നായികയാണ് ദീപിക പദുക്കോണ്‍. സിനിമയിലെ മറ്റ് നടിമാരുമായി അടുത്ത ബന്ധമാണ് താരം സൂക്ഷിക്കുന്നത്. പ്രത്യേകിച്ച് നടി ആലിയ ഭട്ടുമായി. ഇപ്പോള്‍ ആലിയയുമായുള്ള രസകരമായ ഓര്‍മ പങ്കുവച്ചിരിക്കുകയാണ് താരം. ഇരുവരും ഒന്നിച്ച് പുരുഷന്മാരുടെ ബാത്തറൂമില്‍ കയറിയിട്ടുണ്ട് എന്നാണ് താരം പറയുന്നത്. 

സ്ത്രീകളുടെ ബാത്തറൂമില്‍ നീണ്ട ക്യൂ

ബല്‍ലിനില്‍ നടന്ന കോള്‍ഡ്‌പ്ലേ കണ്‍സര്‍ട്ടിന് ഇടയിലായിരുന്നു സംഭവം. സ്ത്രീകളുടെ വാഷ്‌റൂമില്‍ നീണ്ട ക്യൂ ആയതിനാല്‍ തിരക്കില്ലാത്ത പുരുഷന്മാരുടെ വാഷ്‌റൂമില്‍ ആലിയയും താനും ഓടി കയറി എന്നാണ് ദീപിക പറഞ്ഞത്. പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിനിടയിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍. സ്ത്രീകളുടെ വാഷ്‌റൂമില്‍ അടച്ചിട്ടിരിക്കുകയാണെങ്കില്‍ പുരുഷന്മാരുടേതില്‍ കയറുമോ എന്നായിരുന്നു ചോദ്യം. നടി അനന്യ പാണ്ഡ്യയും നടന്മാരായ സിദ്ധാര്‍ത്ഥ് ചതുര്‍വേദി, ശകുന്‍ ബത്ര എന്നിവരും ദീപികയ്‌ക്കൊപ്പമുണ്ടായിരുന്നു.

വൃത്തിയൊന്നും നോക്കിയില്ല, എവിടെയാണെങ്കിലും പോകും

നല്ല വൃത്തിയുള്ള ബാത്ത്‌റൂമാണെങ്കില്‍ താന്‍ കയറും എന്നായിരുന്നു ചോദ്യത്തിന് ഉത്തരമായി അനന്യ പറഞ്ഞത്. എന്നാല്‍ ദീപിക ആണുങ്ങളുടെ ബാത്ത്‌റൂമില്‍ കയറാന്‍ സാധ്യതയില്ല എന്നായിരുന്നു സിദ്ധാര്‍ത്ഥ് പറഞ്ഞത്. എന്നാല്‍ താന്‍ 100 ശതമാനം ഉറപ്പായും കയറുമെന്നും താന്‍ ഇതിനുമുന്‍പ് ചെയ്തിട്ടുണ്ട് എന്നുമാണ് ദീപിക പറഞ്ഞത്. തനിക്ക് ബാത്തറൂം ഉപയോഗിക്കേണ്ടിവന്നാല്‍ വൃത്തിയൊന്നും നോക്കാറില്ലെന്നും എവിടെയാണെങ്കിലും താന്‍ പോകും എന്നും ദിപിക പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now