പെട്രോൾ വില 92ലേക്ക്, യാത്ര വീട്ടിലേക്കാക്കി അമേയ; സ്റ്റൈലിഷ് ഫോട്ടോഷൂട്ട് വൈറൽ

പെട്രോൾ വില വർധനവിനെ പരാമർശിച്ചുകൊണ്ടാണ് കുറിപ്പ്

അമേയ മാത്യു/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:41 am IST
Edited by :migrator

സ്റ്റൈലിഷ് ഫോട്ടോഷൂട്ടിലൂടെ ആരാധകരുടെ മനം കവരുന്ന താരമാണ് അമേയ മാത്യു. ചിത്രങ്ങൾ മാത്രമല്ല താരത്തിന്റെ അടിക്കുറിപ്പുകളും ഹിറ്റാകാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ റൈഡർ ഫോട്ടോഷൂട്ടാണ്. പെട്രോൾ വില വർധനവിനെ പരാമർശിച്ചുകൊണ്ടാണ് കുറിപ്പ്. 

‘ഞാൻ: റെഡി ഫോർ ഹിമാലയം ട്രിപ്പ്, ഗവൺമെന്റ്: പെട്രോൾ വില 92ലേയ്ക്ക്, ഞാൻ: ഓകെ ബൈ,,,ട്രിപ്പ് ടു ഹോം.’- അമേയ കുറിച്ചു. സൂപ്പർബൈക്കായ ഡുക്കാറ്റിയ്ക്കൊപ്പമാണ് താരത്തിന്റെ പോസ്. ചുവപ്പ് ഹൈ നെക്ക് ഫുൾ സ്ലീവ് ബനിയനും ബ്ലാക്ക് ഷോർട്സും അണിഞ്ഞാണ് താരത്തിന്റെ നിൽപ്പ്. എന്തായാലും ആരാധകർക്കിടയിൽ വൻ ഹിറ്റാവുകയാണ് ചിത്രം. രസകരമായ നിരവധി കമന്റുകളാണ് പോസ്റ്റിനടിയിൽ നിറയുന്നത്. 

ഫുൾ ടാങ്ക് പെട്രോൾ അടിക്കാൻ പ്രാപ്തിയുള്ള യുവാവ്.. സുന്ദരിയും വിദ്യാസമ്പന്നരും ആയ യുവതികളുടെ രക്ഷിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു- എന്നായിരുന്നു ഒരാളുടെ കമന്റ്. കൈയിൽ പെട്രോൾ വാങ്ങിക്കാൻ ഉള്ള കുപ്പി ഒക്കെ ഉണ്ടല്ലോ എന്നാണ് മറ്റൊരാൾ കുറിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now