
തന്റെ പരാതി കേള്ക്കാന് നിഷ്പക്ഷമായ പ്രത്യേക സമിതി രൂപീകരിക്കണമെന്നാണ് അന്സിബയുടെ ആവശ്യം

News Now
അതിഥി തൊഴിലാളികളുടെ മക്കൾക്ക് പഠനത്താങ്ങ്; സ്കൂൾ ബാഗുകൾ വിതരണം ചെയ്ത് കണ്ണൂർ സിറ്റി ജനമൈത്രി പൊലീസ്
മുണ്ടംവേലി ഫ്ലാറ്റ് വാസയോഗ്യമല്ല, താമസക്കാരെ ഉടൻ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാര്പ്പിക്കണം; അമിക്കസ് ക്യൂറി റിപ്പോര്ട്ട് ഹൈക്കോടതിയില്

Delhi Protest: അഭിജിത് ദീപ്കെയുടെ വീട്ടിൽ പൊലീസ്

ചക്രവാതച്ചുഴി: കേരളത്തില് അഞ്ച് ദിവസം മഴ കനക്കും, യെല്ലോ അലര്ട്ട്

നിലപാട് കടുപ്പിച്ച് അന്സിബ. പൊലീസിനും ലക്ഷ്മിപ്രിയയ്ക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കി നടി അന്സിബ. തൃപ്പൂണിത്തുറ സബ് ഇന്സ്പെക്ടര് രേഷ്മയ്ക്കെതിരെയാണ് അന്സിബയുടെ പരാതി. പൊലീസ് സ്റ്റേഷനില് നിയമവിരുദ്ധമായി തടവില് വെച്ചുവെന്നാണ് പരാതി. തനിക്കെതിരായ വ്യാജ പരാതിക്ക് പിന്നില് ഗൂഢാലാചനയുണ്ടെന്നും അന്സിബ ആരോപിക്കുന്നു.
ലക്ഷ്മി പ്രിയയുടെ പരാതിയില് തന്നെ വിളിച്ചുവരുത്തി സ്റ്റേഷനില് വെച്ച് അവഹേളിച്ചുവെന്നും അന്സിബ പറയുന്നു. വനിതാ പൊലീസ് ഉദ്യോഗസ്ഥ തന്നെ ഭീഷണിപ്പെടുത്തിയെന്നും അന്സിബയുടെ പരാതിയില് പറയുന്നുണ്ട്. അപമാനത്തിന് ഒരു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി.
അതേസമയം അന്സിബയോട് നേരിട്ട് ഹാജരാകാന് ആവശ്യപ്പെട്ട് അമ്മ കത്ത് നല്കിയിരുന്നു. പിന്നാലെ അന്സിബ മറുപടി നല്കുകയും ചെയ്തു. തന്റെ പരാതി കേള്ക്കാന് നിഷ്പക്ഷമായ പ്രത്യേക സമിതി രൂപീകരിക്കണമെന്നാണ് അന്സിബയുടെ ആവശ്യം. രമേഷ് പിഷാരടി, ധ്യാന് ശ്രീനിവാസന്, മാല പാര്വതി എന്നിവര് ഉള്പ്പെടുന്ന സമിതി വേണമെന്നാണ് ആവശ്യം.
ഇവരില് ആരെങ്കിലും ലഭ്യമാകാതിരിക്കുകയോ താല്പര്യമില്ലായ്മ പ്രകടിപ്പിക്കുകയോ ചെയ്താല്, തന്നോട് കൂടി ആലോചിച്ച ശേഷം മറ്റ് ബദല് അംഗങ്ങളെ തീരുമാനിക്കണമെന്നും കത്തില് ആവശ്യപ്പെടുന്നു. ഹിയറിങ് നടപടികള് പൂര്ണമായും റെക്കോര്ഡ് ചെയ്യണമെന്നും ഈ റെക്കോര്ഡിങ്ങുകള് അമ്മയുടെ ഔദ്യോഗിക രേഖകളില് സൂക്ഷിക്കേണ്ടതും, അതിന്റെ പകര്പ്പുകള് തനിക്കും ഈ വിഷയത്തില് ഉള്പ്പെട്ടിരിക്കുന്ന എതിര്കക്ഷികള്ക്കും നല്കണമെന്നും അന്സിബ ആവശ്യപ്പെട്ടു.
Summary
Ansiba Hassan complaints against Lakshmi Priya and Police to Chief Minister.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




