തീപ്പൊരി ഐറ്റം! വിന്റേജ് അർജുൻ സർജ ഈസ് ബാക്ക്; കേരളത്തിലും കയ്യടി നേടി 'ബ്ലാസ്റ്റ്', അടുത്ത സർപ്രൈസ് ഹിറ്റാകുമോ?

ഓപ്പണിങ് ഡേയിൽ 1.25 കോടി രൂപയാണ് കളക്ട് ചെയ്തത്.

Blast
Blastഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :30 മേയ് 2026, 5:07 pm IST

അർജുൻ സർജയെ നായകനാക്കി സുഭാഷ് കെ രാജ് സംവിധാനം ചെയ്ത ബ്ലാസ്റ്റിന് കേരളത്തിലും മികച്ച അഭിപ്രായം. ആക്ഷൻ ഫാമിലി ഡ്രാമയായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. പ്രീതി മുകുന്ദൻ, അഭിരാമി എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

അർജുന്റെയും പ്രീതി മുകുന്ദന്റെയും അഭിരാമിയുടെയും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ്. മെയ് 28 ന് പുറത്തിറങ്ങിയ ചിത്രം ഓപ്പണിങ് ഡേയിൽ 1.25 കോടി രൂപയാണ് കളക്ട് ചെയ്തത്. രണ്ട് ദിവസം കൊണ്ട് ഇന്ത്യയിൽ നിന്ന് മൊത്തെ ചിത്രം 3.20 കോടിയാണ് നേടിയിരിക്കുന്നത്.

രവി ബസ്‌റൂർ ആണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഒരു കരാട്ടെ കുടുംബത്തിലേക്ക് ക്ഷണിക്കപ്പെടാതെ വരുന്ന ചില അതിഥികളും അവരെ ഈ കുടുംബം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നുമാണ് ചിത്രം പറയുന്നത്. ലോജിക് ഒന്നും നോക്കാതെ തുടക്കം മുതൽ ഒടുക്കം വരെ എൻജോയ് ചെയ്തു കണ്ടിരിക്കാൻ പറ്റിയ പടമാണ് ബ്ലാസ്റ്റ് എന്നാണ് സിനിമാ പ്രേമികൾ ഒന്നടങ്കം പറയുന്നത്.

അർജുൻ ചിദംബരം, ദിലീപൻ, ബാല ഹസൻ, ജോൺ കോക്കൻ, രമേശ് നാരായണൻ, പവൻ, വിവേക് പ്രസന്ന, വിനോദ് സാഗർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. എജിഎസ് എന്റർടെയ്ൻമെന്റാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അരുൺ രാധാകൃഷ്ണൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിലെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് പ്രദീപ് രാഘവാണ്.

News Now

Summary

Arjun Sarja starrer Blast box office collection and response.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics