
'ഞങ്ങളുടെ കുഞ്ഞത്ഭുതം'; സന്തോഷ വാർത്ത പങ്കുവച്ച് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും
കുഞ്ഞിന്റെ കൈകളുടെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് ചന്ദ്ര സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്
കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് താരദമ്പതികളായ ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. ആൺകുഞ്ഞാണ് പിറന്നത്. കുഞ്ഞിന്റെ കൈകളുടെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് ചന്ദ്ര സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.
''ആൺകുട്ടിയാണ്. ഞങ്ങൾക്കും ഞങ്ങളുടെ കുഞ്ഞിനും സ്നേഹവും അനുഗ്രഹവും പ്രാർഥനയുമേകിയ ദൈവത്തിനും മാതാപിതാക്കൾക്കും അഭ്യൂദയകാംക്ഷികൾക്കും നന്ദി- ചന്ദ്ര കുറിച്ചു. ഞങ്ങളുടെ കുഞ്ഞ് വണ്ടർ എന്ന ഹാഷ്ടാഗിലാണ് പോസ്റ്റ്. താരദമ്പതികൾക്ക് ആശംസ അറിയിച്ച് സഹപ്രവർത്തകരും ആരാധകരും എത്തി.
ചന്ദ്രയുടെ പ്രസവ വിശേഷങ്ങൾ ടോഷ് യൂട്യൂബിലൂടെ പങ്കുവച്ചിരുന്നു. ലേബർ റൂമിലേക്ക് ചന്ദ്രയെ കൊണ്ടുപോകുന്നതും, പ്രസവശേഷം കുഞ്ഞിനെ ടോഷിന്റെ കൈയില്‍ കൊടുക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. സ്വന്തം സുജാത എന്ന സീരിയലിൽ അഭിനയിക്കുമ്പോഴാണ് ടോഷും ചന്ദ്രയും പ്രണയത്തിലായത്. 2021 നവംബർ 11ന് കൊച്ചിയിലെ സ്വകാര്യ റിസോർട്ടിലായിരുന്നു വിവാഹം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്
Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു
തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം

