
ധനുഷിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രം 'തേരെ ഇഷ്‌ക് മേ' അപ്ഡേറ്റ് പുറത്ത്
നിലാവുക്ക് എൻ മേൽ എന്നടി കോപം എന്നൊരു ചിത്രം സംവിധാനം ചെയ്യുന്നുമുണ്ട് ധനുഷ്.

തന്റെ 50-ാമത്തെ ചിത്രം രായന്റെ റിലീസിനായുള്ള തയ്യാറെടുപ്പിലാണ് ധനുഷിപ്പോൾ. തമിഴ് - മലയാളം സിനിമ പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് രായന് വേണ്ടി കാത്തിരിക്കുന്നത്. ധനുഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് രായൻ. ഇപ്പോഴിതാ താരം തന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രത്തിനായുള്ള ഒരുക്കത്തിലാണ്. തേരെ ഇഷ്‌ക് മേ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് പുതിയ അപ്‌ഡേറ്റ്.
ആനന്ദ് എൽ റായ് ആണ് ചിത്രം സംവിധാനം ചെയ്യുക. വാരണാസി, ഉത്തർപ്രദേശ് എന്നിവിടങ്ങളിലായിരിക്കും ചിത്രത്തിന്റെ ചിത്രീകരണം. കളർ യെല്ലോ പ്രൊഡക്ഷൻസും ടീ സീരിസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എ ആർ റഹ്മാനാണ് സംഗീത സംവിധാനമൊരുക്കുന്നത്. രായൻ ആദ്യം ജൂണിൽ റിലീസ് ചെയ്യാനായിരുന്നു പ്ലാൻ ചെയ്തത്.
പുതിയ റിലീസ് തീയതി അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ധനുഷ്, എസ് ജെ സൂര്യ, കാളിദാസ് ജയറാം, സുന്ദീപ് കിഷൻ, പ്രകാശ് രാജ്, ശെൽവരാഘവൻ, അപർണ ബാലമുരളി, ദുഷാര വിജയൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഒരു ഗ്യാങ്സ്റ്റർ ഡ്രാമയായാണ് രായൻ പ്രേക്ഷകരിലേക്കെത്തുക. അതേസമയം കുബേര എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് ധനുഷിപ്പോൾ. ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നാഗാർജുന, രശ്മിക മന്ദാന എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദേവി ശ്രീ പ്രസാദാണ് സംഗീതമൊരുക്കുന്നത്. അതേസമയം നിലാവുക്ക് എൻ മേൽ എന്നടി കോപം എന്നൊരു ചിത്രം സംവിധാനം ചെയ്യുന്നുമുണ്ട് ധനുഷ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 771 lottery result

പ്രവാസികള്‍ക്ക് 'പറക്കാന്‍' ചെലവേറും; ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

ബാത്റൂമിലും നിങ്ങളുടെ ഡ്രസ്സിങ് ടേബിളിലും കാലാവധി കഴിഞ്ഞ് കിടക്കുന്ന ഈ സാധനങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?

ജയിലര്‍ 2വില്‍ തമന്നയെ മിസ് ചെയ്യും, ഒരു പാട്ടിലെങ്കിലും കൊണ്ടുവരാമെന്ന് നെല്‍സണോട് പറഞ്ഞതാണ്: രജനികാന്ത്




