ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം അൽഫോൻസ് പുത്രൻ; പൃഥ്വി-നയൻതാര ചിത്രം ​'ഗോൾഡ്' ടീസർ ഇന്ന് 

2015ൽ പുറത്തെത്തിയ 'പ്രേമ'ത്തിനുശേഷം അൽഫോൻസ് പുത്രൻ സിനിമകളൊന്നും ഒരുക്കിയിട്ടില്ല

ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:59 am IST
Edited by :migrator

ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം സംവിധായകൻ അൽഫോൻസ് പുത്രൻ ഒരുക്കുന്ന ഗോൾഡ് റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ടീസർ ഇന്ന് പുറത്തുവിടുമെന്ന അൽഫോൻസ് അറിയിച്ചു. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. 

ഏഴു വർഷത്തെ ചെറിയ ഒരു ഇടവേളയ്ക്കു ശേഷം ഞാൻ സിനിമയുമായി വരുന്നു. "ഗോൾഡ്" ടീസർ ഇന്ന് ആറ് മണിക്ക്‌ യു ട്യൂബിൽ മാജിക് ഫ്രെയിംസ് ചാനലിൽ റിലീസ്. ഈ വെള്ളിയാഴ്ച്ച.... മാർച്ച് 25 മുതൽ "ഗോൾഡ്" ടീസർ എല്ലാ തീയേറ്ററിലും ഇറങ്ങും. 
നിങ്ങളുടെ എല്ലാരുടെയും പ്രാർത്ഥനയും അനുഗ്രഹങ്ങളും വേണം ! അപ്പൊ...നിങ്ങ കണ്ടിട്ട് പറ, അൽഫോൻസ് സോഷ്യൽ മീഡിയയിൽ കുറിച്ചു. 

Story image

അൽഫോൻസിന്റെ മുൻ ചിത്രങ്ങളായ നേരം, പ്രേമം എന്നിവയിൽ നിന്ന് വ്യത്യസ്തമായിരിക്കും ​ഗോൾഡ്. യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുതെന്ന് അൽഫോൻസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. 2015ൽ പുറത്തെത്തിയ 'പ്രേമ'ത്തിനുശേഷം അൽഫോൻസ് പുത്രൻ സിനിമകളൊന്നും ഒരുക്കിയിട്ടില്ല. ഫഹദ് ഫാസിലിനെ നായകനാക്കി 'പാട്ട്' എന്ന ചിത്രം കഴിഞ്ഞ വർഷാവസാനം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഈ ചിത്രത്തിലും നയൻതാരയാണ് നായിക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now