
News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

ബോക്സ് ഓഫീസില് മികച്ച വിജയമായി മാറിയിരിക്കുകയാണ് വാഴ 2. ആദ്യ ഭാഗം നേടിയതിനേക്കാള് വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ചിത്രം. ആദ്യ നാളുകളില് തന്നെ പത്ത് കോടി പിന്നിട്ടിരിക്കുകയാണ് ചിത്രത്തിന്റെ കളക്ഷന്. സോഷ്യല് മീഡിയ താരങ്ങളായ ഹാഷിറും ടീമും മലയാള സിനിമയിലേക്ക് വാഴ ടുവിലൂടെ ഗ്രാന്റ് എന്ട്രി തന്നെ നടത്തിയിരിക്കുകയാണ്.
വാഴ 2 കണ്ടിറങ്ങുന്നവരെല്ലാം ഒരുപോലെ പറയുന്ന പേരുകളിലൊന്നാണ് ബിജുക്കുട്ടന്റേത്. ഇതുവരെ ചിരിപ്പിക്കുക മാത്രം ചെയ്തിട്ടുള്ള ബിജുക്കുട്ടന് കണ്ണും മനസും നിറയ്ക്കുകയാണ് വാഴ 2വില്. പണ്ടൊരു വിഷുക്കാലത്ത് വൈറലായൊരു വിഡിയോയില് നിന്നും പ്രചോദനമുള്ക്കൊണ്ടൊരുക്കിയ ചിത്രത്തിലെ രംഗവും കയ്യടി നേടുന്നുണ്ട്.
ഈ രംഗത്തെക്കുറിച്ചുള്ള മാധ്യമപ്രവര്ത്തകന് നിശാന്ത് മാവിലവീട്ടിലിന്റെ കുറിപ്പും ശ്രദ്ധ നേടുകയാണ്. ആ അച്ഛന്റെ വീഴ്ച കണ്ട് ചിരിച്ചുപോയല്ലോ എന്ന കുറ്റബോധത്തോടെ. വാഴ 2 കണ്ടുവെന്നാണ് അദ്ദേഹം കുറിപ്പില് പറയുന്നത്. ആ വാക്കുകളിലേക്ക്:
അജ്ഞാതനായ ആ അച്ഛനോട് ക്ഷമ ചോദിച്ചുകൊണ്ട്..ആ അച്ഛന്റെ വീഴ്ച കണ്ട് ചിരിച്ചുപോയല്ലോ എന്ന കുറ്റബോധത്തോടെ..വാഴ 2 കണ്ടു. കിടിലന് പടം. സിനിമയിലെ ഒരു സീന് കണ്ടപ്പോള് ഉള്ളിലുണ്ടായ ആ നോവ് തിയേറ്റര് വിട്ടിറങ്ങി നേരം കുറേ കഴിഞ്ഞിട്ടും മാറിയതേയില്ല. ഏതോ ഒരു വിഷുക്കാലത്താണ് ആ ദൃശ്യം പുറത്തുവന്നത്.
ഒരച്ഛന് പടക്കം പൊട്ടിക്കാന് തീ കൊടുത്ത് ഓടുന്നു.
'അച്ഛാ..ഓടിക്കോ'.. എന്ന് പറയുന്നതിനിടെ
പെട്ടെന്ന് തിരിഞ്ഞോടുമ്പോള്
ആ അച്ഛന് വീഴുന്നു.
ആ വീഴ്ചയുടെ ദൃശ്യം
നമ്മളില് പലര്ക്കും ചിരിയായി..!
'ഈ ചേട്ടനെ ഓര്ക്കാതെ എന്ത് വിഷുക്കാലം'
എന്ന് തലക്കെട്ടില് പലപ്പോഴും ആ ദൃശ്യം
ഓരോ വിഷുക്കാലത്തും ഫീഡുകളില് നിറയും...
വെറും ചിരികളായി മാത്രം അനുഭവപ്പെടുന്ന ചില ദൃശ്യങ്ങള്ക്ക് ശേഷമുള്ള ജീവിതം പലപ്പോഴും നമ്മള് അന്വേഷിക്കാറില്ല. ചിലപ്പോള് അത് അവരില് ഒരിക്കലും ഉണങ്ങാത്ത മുറിവായി മാറ്റിയിട്ടുണ്ടാകാം! ആ മനുഷ്യന് ആരായിരിക്കും? വീണുപോയ ആ മനുഷ്യന് പിന്നീടെന്ത് സംഭവിച്ചിട്ടുണ്ടാകാം? വീണുപോയ മനുഷ്യനും 'അച്ഛാ' എന്ന് വിളിച്ച മകനും അനുഭവിച്ച വേദന എത്ര വലുതായിരിക്കും? ആ സീന് കണ്ടപ്പോള് പലതും ചിന്തിപ്പിച്ചു.
ഉള്ള് പിടഞ്ഞു. വീണുപോയതിന് ശേഷമുള്ള ആ അച്ഛന്റെ സര്വ സങ്കടങ്ങളും വീണ്ടും തിരയടിച്ചെത്തി. ഒരു സീന് മതി നമ്മളെ തിരുത്താന്.നവീകരിക്കാന്. നന്ദി ടീം വാഴ 2.
Summary
Nishanth Maavil Veettil pens an emotional note about the viral scene from Vaazha 2.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






