'അലാവുദ്ദീന്‍റെ അത്ഭുത വിളക്ക് കിട്ടിയത് പോലെ'; ഫഹദിന്‍റെ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ; റിലീസ് തിയ്യതി പുറത്ത്
കൊച്ചു പെൺകുട്ടിക്കായി മാജിക് അവതരിപ്പിക്കുന്ന ഫഹദ് ഫാസിലിലൂടെയാണ് ടീസർ ആരംഭിക്കുന്നത്
ഇന്ത്യൻ സിനിമയിലെ ഏറ്റവും വൈവിധ്യമാർന്ന അഭിനേതാക്കളിൽ ഒരാളായ ഫഹദ് ഫാസിലും, ബാഹുബലി പോലൊരു ഇതിഹാസ ചിത്രം സമ്മാനിച്ച ആർക്കാ മീഡിയ വർക്ക്സും, ബ്രഹ്മാണ്ഡ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ എസ്. എസ്. രാജമൗലിയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ഫാന്റസി എന്റർടെയിനർ ‘ഡോൺട്ട് ട്രബിൾ ദ ട്രബിൾ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.
WHAT TO READ NEXT

നായകനായി അസീസ് നെടുമങ്ങാട്; ഹൊറർ കോമഡി മോഹനവള്ളി ഷൂട്ടിങ് ആരംഭിച്ചു
പ്രേമലുവിന്റെ വിജയകരമായ വിതരണത്തിലൂടെ നിർമ്മാണ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച എസ്. എസ്. കാർത്തികേയ, ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവർ ചേർന്നാണ് ഷോവിങ് ബിസിനസ്സ് ബാനറിലും ആർക്കാ മീഡിയാ വർക്ക്സിന്റെയും സഹകരണത്തോടെ ചിത്രം നിർമ്മിക്കുന്നത്.നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകൻ. ഫാന്റസിയും ഹ്യൂമറും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും ഒത്തുചേരുന്ന വ്യത്യസ്തമായ ഒരു സിനിമാനുഭവമാണ് ചിത്രം പ്രേക്ഷകർക്ക് വാഗ്ദാനം ചെയ്യുന്നത്.
ചിത്രത്തിന്റെ മുഴുവൻ അണിയറപ്രവർത്തകരുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ടീസർ പുറത്തിറക്കിയത്. ഒരു കൊച്ചു പെൺകുട്ടിക്കായി മാജിക് അവതരിപ്പിക്കുന്ന ഫഹദ് ഫാസിലിലൂടെയാണ് ടീസർ ആരംഭിക്കുന്നത്. ഇരുവരുടെയും രസകരവും ഹൃദയസ്പർശിയുമായ നിമിഷങ്ങൾ ടീസറിന്റെ പ്രധാന ആകർഷണമാണ്. തുടർന്ന്, പെൺകുട്ടിയെ അപ്രത്യക്ഷയാക്കുന്ന ഒരു വലിയ മാജിക് കാണിക്കാമെന്ന് ഫഹദ് വാഗ്ദാനം ചെയ്യുന്നതോടെയാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറുന്നത്. തുടർന്ന് എന്താണ് സംഭവിക്കുന്നത് എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
കൗതുകമുണർത്തുന്ന അവതരണവും, വ്യത്യസ്തമായ കഥാപശ്ചാത്തലവും, ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും ടീസറിനെ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. ഫഹദ് ഫാസിലിന്റെ പതിവിൽ നിന്ന് വ്യത്യസ്തമായ, തമാശ നിറഞ്ഞ കഥാപാത്രാവതരണവും, ബാലതാരത്തിന്റെ മനോഹര പ്രകടനവും ടീസറിന്റെ ശ്രദ്ധേയ ഘടകങ്ങളാണ്. കാല ഭൈരവ ഒരുക്കിയ പശ്ചാത്തല സംഗീതവും, ദൃശ്യങ്ങളുടെ മികവ് ഉയർത്തുന്ന മികച്ച ഛായാഗ്രഹണവും ടീസറിന് കൂടുതൽ ഭംഗി പകരുന്നു.
ഫാന്റസിയും വിനോദവും സമന്വയിപ്പിച്ച ‘ഡോൺട്ട് ട്രബിൾ ദ ട്രബിൾ’ 2026 സെപ്റ്റംബർ 11-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും.പി ആർ ഓ : പ്രതീഷ് ശേഖർ.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Don't Trouble The Trouble starring Fahadh Faasil to be out on Sep 11. Teaser is here.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

എസ് എസ് രാജമൗലി കൊച്ചിയിലേക്ക്; എത്തുന്നത് ഫഹദ് ചിത്രം 'ഡോണ്ട് ട്രബിൾ ദ് ട്രബിളി'ന്റെ പ്രീ റിലീസ് ഇവന്റിന്

'മോഹൻലാലിന്റെ ശബ്ദം, നായകനായി ഫഹദ്, അവതരിപ്പിക്കുന്നത് രാജമൗലി'; 'ഡോണ്ട് ട്രബിൾ ദ് ട്രബിൾ' ട്രെയ്ലർ


