തിലകനൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആ​ഗ്രഹിച്ചിട്ടുണ്ട്.

Shyamaprasad, Mohanlal
ശ്യാമപ്രസാദ്, മോഹൻലാൽSource by : ഫെയ്സ്ബുക്ക്, എക്സ്പ്രസ്
Last Updated :5 January 2025, 12:01 pm IST

News Now

മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കിയും താൻ സിനിമകൾ പ്ലാൻ ചെയ്തിരുന്നുവെന്ന് ശ്യാമപ്രസാദ്. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "മോഹൻലാലുമായി ഒന്ന് രണ്ട് പ്രൊജക്ടുകൾ പ്ലാൻ ചെയ്തിരുന്നു. പല കാരണങ്ങൾ കൊണ്ട് അത് നടന്നില്ല. അദ്ദേഹത്തിന്റെ തിരക്കും എന്റെ മറ്റ് പരിപാടികളുമൊക്കെ കാരണം അത് നടക്കാതെ പോയി". - ശ്യാമപ്രസാദ് പറഞ്ഞു.

ഒരു നടനെ വച്ചൊരു സിനിമ ചെയ്യുക എന്നതല്ല തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "എനിക്കിഷ്ടപ്പെട്ട ഒരു തീം പറയാൻ പറ്റുക, എനിക്കിഷ്ടപ്പെട്ട രീതിയിലൊരു സിനിമയുണ്ടാക്കാൻ പറ്റുക എന്നതാണ്. അതാണ് എന്റെ ആദ്യത്തെ ചിന്ത. തിലകനൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആ​ഗ്രഹിച്ചിട്ടുണ്ട്. കൂടെ ജോലി ചെയ്യണമെന്ന് ഞാൻ ആ​ഗ്രഹിച്ച ഒരു നടനാണ് അദ്ദേഹം. ഞാൻ അത് പ്ലാൻ ചെയ്തിരുന്നു, പക്ഷേ അത് നടന്നില്ലെ"ന്നും ശ്യാമപ്രസാദ് പറഞ്ഞു.

മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് ശ്യാമപ്രസാദ്.‌ അ​ഗ്നിസാക്ഷി, അരികെ, ഒരേ കടൽ, ആർട്ടിസ്റ്റ്, അകലെ തുടങ്ങി ഒട്ടനവധി മികച്ച ചിത്രങ്ങൾ അദ്ദേഹം മലയാള സിനിമയ്ക്ക് നൽകിയിട്ടുണ്ട്. ശ്യാമപ്രസാദിന് അനവധി പ്രശംസ നേടിക്കൊടുത്ത ചിത്രങ്ങളിലൊന്നായിരുന്നു മമ്മൂട്ടിയും നരേനും മീര ജാസ്മിനും പ്രധാന വേഷത്തിലെത്തിയ ഒരേ കടൽ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates